എഫ് സി ബാഴ്സലോണ ഡിഫന്റർ സെർജിയോ ഡെസ്റ്റിനായി ആഴ്സണൽ രംഗത്ത്. 25.7 മില്യൺ ഡോളറിന് അമേരിക്കൻ ഡിഫന്ററെ സൈൻ ചെയ്യാനാണ് ആഴ്സണൽ ശ്രമിക്കുന്നത്.

ഈ ട്രാൻസ്ഫർ വിന്റോയിൽ ഡെസ്റ്റിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ നിലവിൽ ഗണ്ണേഴ്സിന്റെ ഡിഫന്ററായ ഹെക്ടർ ബെല്ലറിൻ ക്ലബ്ബ് വിടേണ്ടി വരും. കഴിഞ്ഞ സീസണിൽ റൊണാൾഡ് കോമാന്റെ കീഴിൽ സ്ഥിര സാനിധ്യമായിരുന്നു ഡെസ്റ്റ് . ആയതിനാൽ താരത്തിന് ക്ലബ്ബ് വിട്ടു പോകാൻ ആഗ്രഹമില്ല. എന്നിരുന്നാലും എഫ് സി ബാഴ്സലോണയ്ക്ക് പുതിയ താരങ്ങളെ സൈൻ ചെയ്യാൻ പണം ആവിശ്യമാണ്.

2020 ൽ ഡച്ച് ക്ലബ്ബ് അജാക്സിൽ നിന്നും 21 മില്യൺ യൂറോയ്ക്കാണ് ബാഴ്സ സെർജിയോ ഡെസ്റ്റിനെ സൈൻ ചെയ്തത്. 20 കാരനായ അമേരിക്കൻ ഡിഫന്റർ റൈറ്റ് ബാക്കും ലെഫ്റ്റ് ബാക്കും കളിക്കാൻ താരത്തിന് സാധിക്കും. കഴിഞ്ഞ സീസണിൽ ഡെസ്റ്റ് ലാലിഗയിൽ 30 മത്സരങ്ങൾ കളിച്ചു. ഈ മത്സരങ്ങളിൽ നിന്ന് താരം 2 ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

ആഴ്സണൽ അവരുടെ പ്രീ-സീസൺ തയ്യാറെടുപ്പിലാണ്. അവസാനം കളിച്ച റേഞ്ചേഴ്സുമായുള്ള മത്സരത്തിൽ ഇരു ടീമും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. ആഴ്സണലിനായി ഡിഫന്റർ നുനോ തവാരെസും എഡ്വേർഡ് നെക്കെതിയുമാണ് ഗോൾ സ്കോർ ചെയ്തത്. “മൊത്തത്തിൽ ഈ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഗെയിമിൽ ആധിപത്യം പുലർത്തി. ഞങ്ങൾ വളരെയധികം അവസരങ്ങൾ സൃഷ്ടിച്ചു . സ്കോർ ചെയ്യാനുള്ള എട്ടോ പത്തോ വ്യക്തമായ അവസരങ്ങൾ ഞാൻ ഉണ്ടാക്കി. എന്നാൽ വിജയം അകന്നു നിന്നു”. ഇബ്രോക്‌സിൽ നടന്ന ഗെയിമിന് ശേഷം ആഴ്സണൽ കോച്ച് ആർടെറ്റ പറഞ്ഞു.

ഹാരി കെയ്ൻ, ജാക്ക് ഗ്രീലിഷ് എന്നീ താരങ്ങളെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നത്. ഉയർന്ന മാർക്കറ്റ് വാല്യു ഉള്ള ഈ രണ്ട് താരങ്ങളെയും സ്വന്തമാക്കണമെങ്കിൽ അവർക്ക് വലിയ തുക തന്നെ മുടക്കേണ്ടി വരും നിലവിൽ ടോട്ടൻഹാമിന് വേണ്ടി കളിക്കുന്ന ഹാരി കെയ്നും ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷും തകർപ്പൻ ഫോമിലാണ് കഴിഞ്ഞ പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിച്ചത്.

കഴിഞ്ഞ തവണത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഈ പ്രാവശ്യം ലീഗ് കിരീടത്തിന് പുറമെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച ഫോമിൽ കളിക്കുന്ന കെയ്നും ഗ്രീലിഷും സിറ്റി ടീമിൽ എത്തിക്കാൻ നോട്ടമിടുന്ന താരമിടുന്ന താരങ്ങളിൽ പ്രധാനികളാണ്. കഴിഞ്ഞ തവണ കൈവിട്ടുപോയ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം ഈ വർഷം നേടാനാണ് അവർ ശ്രമിക്കുന്നത്.

പെപ് ഗ്വാർഡിയോളയുടെ ഈ സീസണിലെ പ്രധാന മുൻ‌ഗണന ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റിക്കൊപ്പം നേടുക എന്നതാണ്. ഈ ഒരു കിരീടം സ്വന്തമാക്കി ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ തൻ്റെ പേര് കൂടി എഴുതി ചേർക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ബാഴ്‌സലോണയിൽ നിന്ന് പോയ ശേഷം അദ്ദേഹത്തിന്റെ മറ്റൊരു കിരീട നേട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകരും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്ക് ഹാരി കെയ്ൻ, ജാക്ക് ഗ്രീലിഷ് എന്നിവരെ കൊണ്ട് വരണമെങ്കിൽ സിറ്റിയുടെ പ്രധാനപ്പെട്ട അഞ്ച് താരങ്ങളെ എങ്കിലും വിൽക്കേണ്ടി വരും. കാരണം ഈ സൂപ്പർ താരങ്ങളെ ടീമിൽ എത്തിക്കുന്നത് സിറ്റി ഉടമകൾക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാകും.

ഇരുവരെയും ടീമിൽ എത്തിക്കണമെങ്കിൽ ഏകദേശം 230 മില്യൺ ഡോളറിലധികം അവർക്ക് ചെലവാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ഇംഗ്ലീഷ് സൂപ്പർതാരങ്ങളെ ടീമിൽ എത്തിക്കുന്നതിനായി 260 മില്യൺ ഡോളർ സമാഹരിക്കാൻ സിറ്റിക്ക് വലിയ പദ്ധതികളുണ്ട്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ടീമിലെ സ്ഥിരം സാന്നിധ്യമായ അഞ്ച് പ്രധാന കളിക്കാരെ വിറ്റായിരിക്കും ഈ തുക സമാഹരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിലെ കഴിഞ്ഞ സീസണിലെ നിർണായക താരങ്ങളായ ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിംഗ്, റിയാദ് മഹ്രെസ്, അയേമെറിക് ലാപോർട്ടെ, ബെർണാഡോ സിൽവ എന്നിവരെയാണ് ക്ലബ്ബ് വിൽക്കാൻ ശ്രമിക്കുന്നത് എന്ന് മിറർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിവിധ ലാലിഗ ക്ലബ്ബുകൾ സ്റ്റെർലിംഗ്, ലാപോർട്ടെ, സിൽവ, മഹ്രെസ് എന്നിവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ബ്രസീൽ സൂപ്പർ താരം ഗബ്രിയേൽ ജീസസിനെ ടീമിൽ എത്തിക്കാൻ യുവൻ്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രിക്കും ആഗ്രഹമുണ്ട്.

ഈ അഞ്ച് കളിക്കാരെ വിറ്റുകൊണ്ട് കുറഞ്ഞത് 260 മില്യൺ ഡോളർ പണം സമാഹരിക്കാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റി അവരുടെ സ്ക്വാഡിന്റെ ഒരു പ്രധാന ഭാഗം വിൽക്കുമോ എന്ന് കണ്ടറിയാം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി തകർത്ത് കളിക്കുന്ന ജീസസ്, സ്റ്റെർലിംഗ്, മഹ്രെസ്, ലാപോർട്ടെ, സിൽവ എന്നിവർ ഇല്ലാത്ത ഒരു പുതിയ മാഞ്ചസ്റ്റർ സിറ്റിയെ നമുക്ക് അടുത്ത സീസണിൽ കാണാൻ കഴിയുമോ എന്ന് കണ്ടറിയാം.