വരുന്ന സമ്മർ ട്രാൻഫർ വിന്റോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേകേറാൻ അറ്റ്ലറ്റികോ മാഡ്രിഡ് താരവും ഡിഫന്ററുമായ കിരൻ ട്രിപ്പിയർ ഇംഗ്ലണ്ട് ടീം അംഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അറ്റ്ലറ്റികോ മാഡ്രിഡിനൊപ്പം ഈ സീസണിലെ ലാലിഗ കിരീടം നേടിയിരിക്കകയാണ്. അതിനിടയിലാണ് താരം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ട് ഡിഫന്ററുടെ കരാർ അവസാനിക്കാൻ 2 വർഷം കൂടി ഉണ്ട്. സിമിയോണിയുടെ ലൈനപ്പിൽ റൈറ്റ് ബാക്കിൽ സ്ഥിര സാനിധ്യമാണ് 30 കാരനായ ഡിഫന്റർ.

മാഞ്ചസ്റ്റർ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ട്രിപ്പയർ. 2015 മുതൽ ടോട്ടനത്തിൽ കളിച്ച താരം 2019 ലാണ് 22 മില്യൺ യൂറോക്ക് സ്പാനിഷ് ക്ലബ്ബ് അറ്റ്ലറ്റികോ മാഡ്രിഡിലേക്ക് പോയത്. ഇംഗ്ലീഷ് താരം ഈ സീസണിൽ 28 മത്സരങ്ങൾ കളിച്ച താരം 6 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

ആരോൺ വാൻ – ബിസാക്കയ്ക്ക് പകരം ട്രിപ്പയറിനെ കൊണ്ടുവരാൻ യുണൈറ്റഡ് താരവുമായി ചർച്ചയ്ക്ക് തയാറാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഓൾഡ് ട്രാഫോർഡിലേക്ക് മാറാനുള്ള സാധ്യതയിൽ മുൻ ടോട്ടനം ഡിഫന്റർ ആവേശത്തിലാണെന്ന്.