സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ആഴ്സണൽ കോച്ച് മൈക്കൽ അർറ്റെറ്റ സ്ക്വാഡിനെ പുതിക്കി പണിയാൻ നോക്കുകയാണ്. ഗണ്ണേഴ്സിന്റെ ആദ്യത്തെ മുൻഗണന പോർച്ചുഗീസ് മിഡ്ഫീർഡറും പ്രീമിയർ ലീഗിലെ ക്ലബ്ബായ വോൾവ്സിന്റെ താരവുമായ റൂബൻ നവസാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കൂടാതെ ആഴ്സണലിന്റെ മുൻ ക്യാപ്റ്റനായ ഗ്രാനിറ്റ് ഷാക്ക ഇറ്റാലിയൻ ലീഗിലെ ക്ലബ്ബായ എ എസ് റോമയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ലാലിഗയിലെ ക്ലബ്ബായ റയൽ സോസിഡന്റ് സ്ട്രൈക്കർ അലക്സാണ്ടർ ഇസക്കിനെയും സ്വന്തമാക്കാൻ ആഴ്സണൽ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഈ സീസണിൽ ലാലിഗയിൽ സ്വീഡൻ ഇന്റർനാഷണൽ താരമായ ഇസക്ക് 17 ഗോളുകൾ നേടിയിട്ടുണ്ട്. ജനുവരി , ഫെബ്രുവരി മാസങ്ങളിലായി ആറ് കളികളിൽ നിന്ന് ഒമ്പത് ഗോളുകളാണ് താരം നേടിയത്. ഇസാക്കിനെ സ്വന്തമാക്കണമെങ്കിൽ 60 മില്യൺ ഡോളറെങ്കിലും വേണ്ടി വരും. പക്ഷെ താരത്തിന് മൂന്ന് വർഷത്തെ കരാർ സോസിഡന്റുമായി അവശേഷിക്കുന്നുണ്ട്.

മറ്റൊരു ആഴ്സണൽ മിഡ്ഫീൽഡറായ മാറ്റിയോ ഗ്വെൻഡോസി ഫ്രാൻസ് ക്ലബ്ബായ മാർസയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം കഴിഞ്ഞ സീസണിൽ വായ്പ അടിസ്ഥാനത്തിൽ ജർമ്മൻ ക്ലബ്ബായ ഹെർത ബി എസ് സിയിൽ താരം ചിലവഴിച്ചിരുന്നു.