പോർച്ചുഗീസ് ക്ലബ്ബാ ബെൽഫിക്കയിൽ നിന്നും ആഴ്സണൽ ന്യൂനോ തവാരെസ് ഡിഫന്റ്റെ സൈൻ ചെയ്തു. ന്യൂനോ തവാരെസ് ദീർഘകാല കരാറിലാണ് ബെൻ ഫിക്കയിൽ നിന്നും ആഴ്സണലിൽ എത്തിയിരിക്കുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

21 കാരനായ ഈ ലെഫ്റ്റ് ബാക്ക് താരം ബെൻഫിക്കയുടെ അക്കാദമിയിലൂടെ വളർന്നു വന്നവനാണ്. താരം ആദ്യമായി 2018 ഒക്ടോബറിൽ ബെൻഫിക്കയുടെ ബി ടീമിൽ അരങ്ങേറ്റം നടത്തി. അതിനു ശേഷം താരം 2019 ൽ ബെൻഫിക്കയുടെ സീനിയർ ടീമിൽ അംഗമായി.

2019 ഓഗസ്റ്റിലെ പോർച്ചുഗീസ് സൂപ്പർ കപ്പിൽ സ്പോർട്ടിംഗ് ലിസ്ബണിനെതിയായ മത്സരത്തിലാണ് പോർച്ചുഗീസ് ഡിഫന്ററായ തവാരെസിന്റെ സീനിയർ ടീമിലെ അരങ്ങേറ്റ മത്സരം. മത്സരത്തിൽ ബെൻഫിക്ക വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വർഷം ബെൻഫിക്കയുടെ പ്രതിരോധത്തിലെ ഒരു പ്രധാന കളിക്കാരനാണ് ന്യൂനോ തവാരെസ്. 2019/20 സീസണിലിൽ ബെൻഫികക്കായി പോർച്ചുഗീസ് ലീഗിൽ 11 മത്സരങ്ങൾ കളിച്ചു. അതിൽ 10 മത്സരങ്ങളിലും താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞു. 19/20 സീസണിൽ ഈ പോർച്ചുഗീസ് ഡിഫന്റർ 11 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്.

2020/21 സീസണിൽ താരം 14 മത്സരങ്ങളാണ് കളിച്ചത്. അതിൽ 7 മത്സരങ്ങളിൽ മാത്രമെ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരിന്നുള്ളു. ഈ വർഷം താരത്തിന് ഗോളുകളും അസിസ്റ്റും ഒന്നും നേടാൻ കഴിഞ്ഞില്ല.

“യൂറോപ്പിലെ നിരവധി ക്ലബ്ബുകൾ ആഗ്രഹിച്ച കഴിവുള്ള ഒരു യുവ കളിക്കാരനാണ് നൂനോ. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് അദ്ദേഹം ശക്തമായ ബാക്കപ്പ് നൽകും. ഞങ്ങളോടൊപ്പം വളരുന്നതും വികസിക്കുന്നതും ആദ്യ ടീം ടീമിലെ ഒരു പ്രധാന അംഗമാകുന്നതും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബെൻഫിക്കയുടെ ടെക്നിക്കൽ ഡയറക്ടറായ എഡു പറഞ്ഞു.

” ഞങ്ങൾ നുനോയെ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു. മികച്ച വാഗ്ദാനങ്ങളുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം. ബെൻ‌ഫിക്കയിൽ നടത്തിയ മികച്ച പ്രകടനവും പോർച്ചുഗൽ അണ്ടർ -21 കളിൽ അംഗമാവുകയും ചെയ്ത തന്റെ നിലവാരം മികച്ചതാണ്. നുനോയുടെ വരവ് പ്രതിരോധത്തിൽ കൂടുതൽ കരുത്തും കൂടുതൽ ഓപ്ഷനുകളും നൽകും . പ്രത്യേകിച്ചും പിച്ചിന്റെ ഇടതുവശം ഈ താരത്തിന്റെ വരവോടെ കരുത്താർജിക്കും. ” ആഴ്സണൽ കോച്ച് മൈക്കൽ അർട്ടെറ്റ പറഞ്ഞു. ന്യൂനോ തവാരെസ് ആഴ്സണലിൽ 20-ാം നമ്പർ ജേഴ്സി ധരിക്കും.