മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് സെർജിയോ അഗ്യൂറോ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ രണ്ടുവർഷത്തെ കരാറിൽ ബാഴ്‌സലോണയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.

2011 ലാണ് സ്പാനിഷ് ക്ലബായ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് അഗ്യൂറോ സിറ്റിയിൽ ചേർന്നത്. ഏകദേശം 35 മില്യൺ ഡോളറിനായിരുന്നു അന്ന് അദ്ദേഹം പ്രീമിയർ ലീഗിലേക്ക് വന്നത്.

അദ്ദേഹത്തിന്റെ അരങ്ങേറ്റ സീസണിൽ തന്നെ ചരിത്രപരമായ റെക്കോർഡുകൾ അഗ്യൂറോ സ്വന്തമാക്കി. ആദ്യ സീസണിൽ തന്നെ 30 ഗോളുകൾ നേടി സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആക്കാൻ അദ്ദേഹത്തിനായി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സിറ്റിക്കായി 388 കളികളിൽ നിന്നും അഗ്യൂറോ 258 ഗോളുകൾ നേടി. അഞ്ച് തവണ പ്രീമിയർ ലീഗ് നേടാൻ താരത്തിനായി. ആറ് തവണ കാരാബാവോ കപ്പും ഒരു തവണ എഫ്എ കപ്പും അഗ്യൂറോ നേടിയിട്ടുണ്ട്.

അഗ്യൂറോ ബാഴ്‌സലോണയിൽ ചേരാൻ സമ്മതിച്ചതായി പ്രമുഖ മാധ്യമം ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സിറ്റിയുമായുള്ള നിലവിലെ കരാർ അവസാനിക്കുമ്പോൾ അദ്ദേഹം രണ്ട് വർഷത്തെ കരാർ ഒപ്പിടും എന്നാണ് റിപ്പോർട്ടുകൾ. ബാർസയെ ചാമ്പ്യൻസ് ലീഗ് നേടാൻ സഹായിച്ചാൽ അദ്ദേഹത്തിന് വലിയ ബോണസ് നൽകും എന്നതാണ് ക്ലബ്ബ് മുന്നോട്ട് വച്ച പ്രധാന ഓഫർ.