മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലെത്തെയും മികച്ച ഗോൾ സ്കോററും അർജന്റീനൻ താരവുമായ സെർജിയോ അഗ്യൂറോ എഫ് സി ബാഴ്സലോണയുമായി ഔദ്യോഗികമായി ഇന്നലെ കാരാരിൽ ഒപ്പു വെച്ചു. താരം ക്ലബ്ബുമായി 2 വർഷത്തെ കരാറിൽ സൈൻ ചെയ്തു.

താരവുമായി കരാർ പുതുക്കേണ്ടതില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് അഗ്യൂറോ മാർച്ച് അവസാനത്തിൽ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2011 ൽ സ്പാനിഷ് ക്ലബ്ബ് അറ്റ്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഈ 32 കാരനെ സിറ്റി സ്വന്തമാക്കിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പരിക്കുകൾ കാരണം അഗ്യൂറോ ഈ കഴിഞ്ഞ സീസണിൽ ഒരുപാട് മത്സരങ്ങൾ നഷ്ടമായി. പരിക്ക് ഭേദമായി ടീമിൽ എത്തിയിട്ടും താരത്തിന് നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. അഗ്യൂറോ 5 പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ് എ കപ്പ് , 6 ലീഗ് കപ്പുകൾ എന്നിവ സിറ്റിക്കു വേണ്ടി നേടിയിട്ടുണ്ട്.

റോബർട്ടോ മാൻസിനി, മാനുവൽ പെല്ലെഗ്രിനി, പെപ് ഗ്വാർഡിയോള എന്നീ പരിശീലകരുടെ കീഴിൽ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകൾ നേടിയ അർജന്റീന ഇന്റർനാഷണൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ നേടുന്ന നാലാമത്തെ സ്ഥാനത്തും സിറ്റിയുടെ എക്കാലത്തെയും റെക്കോർഡ് സ്‌കോററായും സിറ്റിയിലെ കരിയർ അവസാനിപ്പിച്ചിരിക്കുന്നു.

സീരി എ യിലെ മികച്ച താരമായി ലുകാകു: ടോപ് സ്കോറർ അവാർഡ് നേടി റൊണാൾഡോ!