ഘാന വിംഗർ കമാൻഡീൻ സുലമാനക്ക് വേണ്ടി അജാക്സിന് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്. എഫ്‌സി നോർഡ്‌ജെയ്‌ലൻഡിൽ കളിക്കുന്ന കമൽ‌ഡീൻ സുലെമാനയ്‌ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് 15 മില്യൺ ഡോളർ ഓഫർ ചെയ്തതായി റിപ്പോർട്ടുകൾ.

19-കാരനായ സുലമാന ഇതിനകം ഡെന്മാർക്കിലെ തന്റെ ആദ്യ സീസണിൽ തന്നെ 28 കളികളിൽ നിന്നും പത്തു ഗോളുകൾ നേടി മികച്ച ഫോമിലാണ്. കഴിഞ്ഞ 18 മാസമായി അജാക്സ് ഇദ്ദേത്തിനെ നോട്ടമിടുന്നുണ്ട്. ഈ ഘാനൻ താരത്തിന് 10 മില്യൺ ഡോളർ നൽകാൻ ക്ലബ്ബ് തയ്യാറാ ന്നെന്ന് ക്ലബ് മാനേജർ മാർക്ക് ഓവർമാർ അറിയിച്ചു. കരാറിലെ ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമായിരുന്നു സുലെമാനയുടെ സൈനിംഗിൽ അജാക്‌സിന് ഉണ്ടായിരുന്ന വിലങ്ങുതടി. എന്നാൽ ഈ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തെത്തിയതിനാൽ ഇദ്ദേഹത്തെ സ്വന്തമാക്കുന്നത് അജാക്സിന് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എഫ്‌സി കോപ്പൻഹേഗനെതിരായ 2-2 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ സുലെമാനയുടെ പ്രകടനം കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കൗട്ടിംഗ് ഹെഡ് ആയ ടോമി മോളർ നീൽസൺ പങ്കെടുത്തിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ നോർഡ്‌ജെയ്‌ലൻഡ് ഇദ്ദേഹത്തെ നിലനിർത്താൻ ശ്രമിക്കില്ല. ക്ലബ്ബ് ഒരു വലിയ ട്രാൻസ്ഫർ ഫീസ് വാങ്ങി താരത്തെ കൊടുക്കാൻ ആയിരിക്കും ശ്രമിക്കുക. പണത്തിൻ്റെ കാര്യത്തിൽ യുണൈറ്റഡിന് എളുപ്പത്തിൽ അജാക്സിനെ മറികടക്കാൻ കഴിയും. യുണൈറ്റഡ് ഈ താരത്തിനായി ഇത്രമാത്രം മുന്നോട്ട് വന്നെങ്കിൽ അവർ തന്നെ സ്വന്തമാക്കാനാണ് സാധ്യത.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡോർട്മണ്ട് താരം ജാദോൺ സാഞ്ചോയെയും ടീമിൽ എത്തിക്കാം എന്ന് യുണൈറ്റഡ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ അമാഡ് ഡിയല്ലോയെ അറ്റലാന്റയിൽ നിന്ന് യുണൈറ്റഡിൽ എത്തിച്ചിരുന്നു. എന്തായാലും ഈ ഘാന താരം യുണൈറ്റഡിലേക്കെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.