ഇറ്റലിയിലെ മികച്ച താരമായി ഇൻ്റർ മിലാൻ ഫോർവേഡ് റൊമേലു ലുകാകുവിനെ തിരഞ്ഞെടുത്തു. ഈ സീസണിൽ 24 ഗോളുകളും 11 അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇൻ്ററിൻ്റെ ചരിത്രത്തിൽ 11 വർഷത്തിന് ശേഷമാണ് ഇന്റർ ആദ്യ സീരി എ കിരീടം നേടുന്നത്. കിരീടം നേടുന്നതിൽ ലുകാകുവിന്റെ പ്രകടനം ഏറെ നിർണായകമായി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

29 ലീഗ് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലീഗിലെ മികച്ച ഫോർവേഡായും തിരഞ്ഞെടുത്തു ഇറ്റാലിയൻ ലീഗിലെ ടോപ് സ്കോററായി മാറാൻ റൊണാൾഡോക്ക് ഈ സീസണിൽ സാധിച്ചു. മികച്ച പ്രകടനമാണ് ഈ സീസണിൽ റൊണാൾഡോ പുറത്തെടുത്തത്.

എസി മിലാന് വേണ്ടി 14 ക്ലീൻ ഷീറ്റുകൾ നേടിയ ദുസാൻ വ്ലഹോവിച്ച് മികച്ച അണ്ടർ 23 കളിക്കാരനായും മികച്ച ഗോൾകീപ്പറായി ഗിയാൻലൂയിഗി ഡോണറുമ്മയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡിഫെൻഡർ അവാർഡ് അറ്റലാന്റയുടെ ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് ആണ് ലഭിച്ചത്. മികച്ച മിഡ്ഫീൽഡർ അവാർഡ് നിക്കോളോ ബറേല നേടി.

ലോകകപ്പ് ടീമിനേക്കാൾ ശക്തരായി ഫ്രാൻസ്: യൂറോ 2020 ടീം പ്രിവ്യു !