ഇന്റർ മിലാൻ യുവന്റസ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സബ്സ്റ്റിട്യൂട്ട് ചെയ്ത യുവന്റസ് കോച്ച് പിർളോയുടെ തീരുമാനം റൊണാൾഡോയെ അത്ഭുതപ്പെടുത്തി.

69-ാം മിനുട്ടിലാണ് താത്തെ കോച്ച് ആൻഡ്രോ പിർളോ സബ്സ്റ്റിട്യൂട്ട് ചെയ്ത്. റൊണാൾഡോയുടെ സ്ഥാനത്ത് സ്പെയിൻകാരൻ അൽവാരോ മൊറാട്ട ഇറങ്ങി. അതൃപ്തിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ അദ്ദേഹം ബെഞ്ചിലിരുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുവന്റസിന് ഇന്ററിനെതിരെ ജയം അനിവാര്യം ആയിരുന്നു. കളിയിൽ റൊണാൾഡോയുടെ പ്രകടനം നിർണായകമായിരുന്നു.

3:2 നായിരുന്നു യുവന്റസിന്റെ മിന്നും ജയം. യുവന്റസിനായി റൊണാൾഡോ ഒരു ഗോളും കൊളമ്പിയൻ താരം ജുവാൻ ക്വാഡ്രാഡോ രണ്ട് ഗോളുകളും സ്കോർ ചെയ്തു. ഇന്റർ മിലാനു വേണ്ടി റൊമേലു ലുകാകു ആണ് ഗോൾ സ്കോർ ചെയ്തത്. ഇന്റർ മിലാന്റെ രണ്ടാമത്തെ ഗോൾ ഒരു സെൽഫ് ഗോളായിരുന്നു.