ഇൻ്റർമിലാൻ സൂപ്പർ താരം റൊമേലു ലുകാകു ക്ലബ്ബിൽ തന്നെ തുടരും. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ശ്രമം നടത്തിയിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 66 മില്യൺ ഡോളറിനാണ് ലുകാകു ഇൻ്റർ മിലാനിൽ എത്തുന്നത്. രണ്ട് സീസണുകളിലായി 95 മത്സരങ്ങളിൽ നിന്നും 64 ഗോളുകളാണ് ഈ 28 കാരൻ അടിച്ച് കൂട്ടിയത്. ഈ ബെൽജിയം താരത്തെ ടീമിലെത്തിക്കാൻ കൂടുതൽ ശ്രമിച്ചത് ചെൽസി ആയിരുന്നു. ഈ സീസണിൽ താരത്തെ എങ്ങനെയെങ്കിലും ടീമിലേക്ക് എത്തിക്കാനായിരുന്നു ശ്രമം.

ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ലുകാകുവിനെ ടീമിൽ എത്തിക്കാൻ വലിയ ഒരു നീക്കം തന്നെ നടത്തിയിരുന്നു. ഇൻ്റർ മിലാൻ സാമ്പത്തികമായി കുറച്ച് പ്രശ്നങ്ങൾ നേരിടുന്നത് കാരണം ലുകാകുവിൻ്റെ കരാർ പുതുക്കാൻ സാധ്യതയില്ല എന്നാണ് ചെൽസി കരുതിയത്. പക്ഷേ താൻ ഇൻ്ററിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് ലുകാകു പറയുന്നത്. വിടിഎം എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലുകാകു ഈ കാര്യം വ്യക്തമാക്കിയത്.

ഈ സീസണിൽ 2010 ന് ശേഷം ആദ്യമായി ഇന്റർ മിലാൻ സീരി എ കിരീടം നേടി. യുവന്റസിന്റെ ഒമ്പത് വർഷത്തെ ആധിപത്യം അവസാനിപ്പിച്ചായിരുന്നു ഈ നേട്ടം. ഇൻ്റർ മിലാൻ ഈ ഒരു കിരീടം നേടുന്നതിൽ ലുകാകുവിൻ്റെ പങ്ക് വളരെ വലുതാണ്. “ലോകത്തിലെ എല്ലാ ഇന്റർ ആരാധകർക്കും ടീമിനും സ്റ്റാഫുകൾക്കും പ്രസിഡന്റിനും എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് ഇത് ഒരു മികച്ച സീസൺ ആയിരുന്നു. ഇന്ററിന് വേണ്ടി കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം പറയുന്നു.

“എനിക്കും എൻ്റെ ടീമംഗങ്ങൾക്കും ഇത് ഞങ്ങളുടെ ആദ്യത്തെ ലീഗ് കിരീടമാണ്. അതിനാൽ അവരുമായി കൂടുതൽ അടുത്തിടപെടാൻ ഞാൻ ആഗ്രഹിക്കുന്ന നിമിഷമാണിത്. കഴിഞ്ഞ വർഷവും മികച്ച സീസൺ ആയിരുന്നു. എന്നാൽ ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആണ്. അടുത്ത വർഷവും ഇതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ ഞാൻ വളരെ സന്തോഷവാനാണ്.” ലുകാകു പറഞ്ഞു നിർത്തി.

കോപ്പ അമേരിക്ക ബ്രസീലിൽ നടത്തുന്നതിനെതിരെ അർജന്റീന കോച്ച് സ്കലോണി രംഗത്ത്!