കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അജാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ താരമാണ് ഹക്കിം സിയേച്ച്. ചെൽസിക്ക് വേണ്ടി ഈ സീസണിൽ 39 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് താരം നേടിയത്. മൊറോക്കോ താരമായ സിയേച്ചിന് പുതിയ കോച്ച് തോമസ് ടുഷേലിന് കീഴിൽ പല മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് ടീമുകളാണ് സിയേച്ചിനെ ലക്ഷ്യമിടുന്നത്. ഇൻ‌സൈനോ ലോസാനോയോ ക്ലബ്ബ് വിടുകയാണെങ്കിൽ നാപോളി സിയേച്ചിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു.

ആദ്യ മത്സരത്തിൽ നിർണായക താരമില്ലാതെ ബെൽജിയം!

പുതുതായി നിയമിതനായ നപോളി പരിശീലകൻ ലൂസിയാനോ സ്പല്ലെട്ടി മുൻ അജാക്സ് താരത്തെ ടീമിലെത്തിക്കാൻ താൽപര്യമറിയിച്ചിരുന്നു. ഇൻ‌സൈൻ അല്ലെങ്കിൽ ലോസാനോ പോയാൽ അദ്ദേഹത്തെ കൊണ്ട് വരാൻ സാധ്യതകൾ ഏറെയാണ്. സിയേച്ചിനെ ടീമിലെത്തിക്കാനുള്ള നപോളിയുടെ പദ്ധതികൾ ഇൻസൈനിന്റെയും ലോസാനോയുടെയും ഫ്യൂച്ചറുകളെ ആശ്രയിച്ചിരിക്കുന്നതിനാൽ, അവർ ഇതുവരെ സിയേച്ചിനായി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല.

നപോളിക്ക് പുറമെ ഇറ്റലിയിലെ മറ്റൊരു വലിയ ക്ലബ്ബ് ആയ എസി മിലാനും ഈ ചെൽസി താരത്തിനായി രംഗത്തുണ്ട്. ടീമിൻ്റെ ആക്രമണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സിയേച്ചിനെ ടീമിലെത്തിക്കാനാണ് അവരുടെ ലക്ഷ്യം.

യൂറോ 2020: ഗ്രൂപ്പ് എ ടീം പ്രിവ്യു !