യുവൻ്റസ് കോച്ച് ആൻഡ്രോ പിർലോയെ പുറത്താക്കി പകരം മുൻ മാനേജർ മാസിമിലിയാനോ അല്ലെഗ്രിയെ കോച്ചായി നിയമിക്കാൻ ചർച്ചകൾ തുടങ്ങി. പ്രശസ്ത മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അറ്റ്ലാന്റ പരിശീലകൻ ഗ്ലാൻ പിയറോ ജാസ്പരേനിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അല്ലെഗ്രിയും യുവൻ്റസിന്റെ റഡാറിലുണ്ട്.

പിർലോ ഈ സീസണിൽ യുവന്റസിനെ സീരി എ യിൽ ടോപ്പ് ഫോറിൽ എത്തിക്കുകയും കോപ്പ ഇറ്റാലിയ നേടാൻ അവരെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒമ്പത് വർഷം തുടർച്ചയായി നേടിയ സീരി എ കിരീടം ഈ വർഷം നേടാൻ കഴിയാത്തതിൽ യുവന്റസ് മാനേജ്മെൻ്റും ആരാധകരും സന്തുഷ്ടരല്ല. പിർലോയെ പുറത്താക്കുന്നതിന് അതാണ് പ്രധാന കാരണം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

യുവൻ്റസിന് പുറമെ റയൽ മാഡ്രിഡും നപ്പോളിയും അല്ലെഗ്രിക്കായി രംഗത്തുണ്ട്. സിദാൻ ഈ വർഷം ടീം വിടുന്നതിനാൽ റയൽ മാഡ്രിഡ് മാസിമിലിയാനോ അല്ലെഗ്രിയുടെ പ്രധാന ടാർഗറ്റ് ആണെന്നാണ് റിപ്പോർട്ട്. റയലുമായി ട്രാൻസ്ഫർ കാര്യങ്ങൾ ചർച്ച ചെയ്യാൻ അല്ലെഗ്രിയുടെ പ്രതിനിധികൾ മാഡ്രിഡിലിൽ ഉണ്ടായിരുന്നു.

റയലിന് ശേഷം അല്ലെഗ്രിയുമായി യുവന്റസ് ചർച്ച തുടങ്ങി. പിർലോയെ പുറത്താക്കിയാൽ അല്ലെഗ്രിയെ തന്നെ ടീമിൽ എത്തിക്കാൻ ആണ് അവരുടെ ലക്ഷ്യം. പക്ഷേ അല്ലെഗ്രി യുവൻ്റസിനേക്കാൾ മുൻഗണന കൊടുക്കുന്നത് റയൽ മാഡ്രിഡിനാണ്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ടീമുകൾ അല്ലെഗ്രിക്ക് പിന്നാലെയാണ്. യുവന്റസ്, നാപോളി, റയൽ മാഡ്രിഡ് എന്നിവ മാസിമിലിയാനോ അല്ലെഗ്രിയെ സ്വന്തം ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്.

ഔട്ട്‌ലെറ്റ് ഫുട്‌ബോൾ ഇറ്റാലിയ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം അല്ലെഗ്രിക്ക് വേണ്ടി നാപ്പോളിക്കും താൽപ്പര്യമുണ്ട്. പക്ഷേ റയൽ മാഡ്രിഡിനും യുവന്റസിനും ശേഷം അല്ലെഗ്രിയുടെ അവസാന ഓപ്ഷൻ ആയിരിക്കും നാപ്പോളി എന്നും റിപ്പോർട്ട് പറയുന്നു.

യൂറോ 2020: കിരീടം നേടാൻ സാധ്യതയുള്ള അഞ്ച് ടീമുകൾ !