ചെൽസിയുടെ ഇംഗ്ലണ്ട് ഡിഫന്ററായ ഫിക്കായോ ടോമോറിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബ് ആയ എ എസി മിലാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിന്റോയിൽ വായ്പ അടിസ്ഥാനത്തിൽ എ സി മിലാനിലേക്ക് 23 കാരനായ ഡിഫന്റർ പോയിരുന്നു.

ഈ കാലയളവിലെ താരത്തിന്റെ മികച്ച പ്രകടനം കാരണം ഡിഫന്ററെ സ്ഥിരമായി നിലനിർത്താൻ ക്ലബ്ബ് ആഗ്രഹിക്കുന്നു എന്നാണ് റിപ്പോർട്ട്. താരം ഇറ്റാലിയൻ ലീഗിൽ 17 മത്സരത്തിൽ 16 മത്സരത്തിലും പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചു. യുവന്റസിനെതിയായ ഡർബി മാച്ചിൽ താരം ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ഇംഗ്ലണ്ട് ഡിഫന്ററെ 25 മില്യൺ ഡോളറിന് മിലാൻ സൈൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ടോമോറോയുടെ സഹകളിക്കാരനായ ഹക്കിം സിയച്ചിനെയും സൈൻ ചെയ്യാൻ എ സി മിലാന് താൽപര്യം ഉണ്ട്.

മുൻ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെയും യുവന്റസിന്റെയും പരിശീലകനായ മൗറീഷ്യോ സാരി ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയുടെ പരിശീലകനായി നിയമിച്ചിരിക്കുന്നു. 2023 വരെ ആണ് പരിശീലകന്റെ ലാസിയോയുമായുള്ള കരാർ.

ഇന്റർ മിലാൻ മാനേജർ അന്റോണിയോ കോന്റെ സ്ഥാനമൊഴിഞ്ഞപ്പോൾ ലാസിയോ മാനേജറായ സിമോൺ ഇൻസാഗിയെ പുതിയ മാനേജറായി ക്ലബ്ബ് നിയമിച്ചു. തൽഫലമായി ലാസിയോ മാനേജറായി മൗറീഷ്യോയെ നിയമിച്ചു.

റയലിലേക്ക് വരുമ്പോൾ ആൻസലോട്ടി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ!