ആൻഡ്രോ പിർലോയോട് ചേർന്ന് പോകാത്ത യുവന്റസ് താരം ജിയാൻ‌ലൂയിഗി ബഫൺ മാത്രമല്ല. മറ്റ് താരങ്ങൾക്കും ഈ പരിശീലകൻ തുടരുന്നതിൽ അതൃപ്തി ഉണ്ടെന്നാണ് യുവൻ്റസിൽ നിന്ന് വരുന്ന വാർത്തകൾ. ഇന്ന് നടക്കുന്ന മത്സരത്തിൽ യുവന്റസ് സസ്സുവോളോയെ നേരിടും അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമായി നിലനിർത്തണമെങ്കിൽ ഈ ഒരു ജയം നിർണായകമാണ്.

ഗിയാൻ‌ലൂയിഗി ബഫൺ‌ ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ ആണ് സാധ്യത. പക്ഷേ ബഫണും പിർലോയും അത്ര നല്ല രീതിയിൽ അല്ല എന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ അദ്ദേഹം മാത്രമല്ല മറ്റ് താരങ്ങൾക്കും കോച്ചിനോട് അതൃപ്തി ഉണ്ടെന്ന് ഇറ്റലിയിലെ പ്രധാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റൺ മക്കെന്നിയെപ്പോലെ കളിക്കാർക്ക് ഇഷ്ടമില്ലാത്ത പല പ്രസ്താവനകളും പിർലോയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത് താരങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കി. എസി മിലാനുമായുള്ള മത്സരത്തിന് മുമ്പ് ഈ അമേരിക്കൻ മിഡ്ഫീൽഡർ 50 ശതമാനം അല്ല 100 ശതമാനം പ്രൊഫഷണലായിരിക്കണം എന്ന് പിർലോ അവകാശപ്പെട്ടിരുന്നു. ഇതാണ് മറ്റ് താരങ്ങളെയും ചൊടിപ്പിച്ചത്.

ടീം ഒത്തിണക്കമില്ലാതെയാണ് കാണപ്പെടുന്നത്. കളിക്കാരും പരിശീലകനും തമ്മിലുള്ള ബന്ധം മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിന്റെ പ്രധാന ഉത്തരവാദിത്തം താരങ്ങൾക്ക് ആണെന്ന് ക്ലബ് കണക്കാക്കുന്നു. ഇനിയുള്ള സീസണുകളിലും പിർലോ പരിശീലക സ്ഥാനത്ത് തുടരാൻ സാധ്യത കുറവാണെന്നും ഈ സീസണിൻ്റെ അവസാനം യുവന്റസുമായി പിരിയാൻ സാധ്യതയുണ്ടെന്നും പ്രധാന പത്രങ്ങളിൽ ഒന്നായ ലാ ഗാസെറ്റ ഡെല്ലോ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു.