പുറത്തുവരുന്ന റൂമർ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പുതിയ കോച്ച് അയി കരാറിൽ എത്തിയതായി സൂചന. ഗോൾ ഡോട്ട്കോമിൻ്റെ റിപ്പോർട്ട് പ്രകാരം മഞ്ഞപ്പട ഇവാൻ വുകമനോവിച്ച് എന്ന സെർബിയൻ പരിശീലകനെ അടുത്ത സീസണിലേക്ക് പരിശീലന ചുമതല ഏൽപിച്ചതായാണ് റിപ്പോർട്ടുകൾ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സൈപ്രസിലെ ടോപ് ഡിവിഷൻ ലീഗിൽ നിന്നാണ് വുകമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് ബ്ലാസ്റ്റേഴ്‌സ് താരം ഫക്കുണ്ടോ പെരേരയുടെ മുൻ പരിശീലകനായ ഇദ്ദേഹം നിരവധി മത്സരങ്ങളിൽ മറ്റ് ടീമുകളെ പരിശീലിപ്പിച്ച ആളാണ്. പുതിയ കോച്ച് വരുന്നതോട് കൂടി ഫക്കുണ്ടോ ഇനി ബ്ലാസ്റ്റേഴ്സ് വിടാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ നിർണായക താരമായിരുന്നു ഫക്കുണ്ടോ പേരേരെ.

ബ്ലാസ്റ്റേഴ്‌സ് നിയമിക്കുന്ന പത്താമത്തെ പരിശീലകനാണ് ഇവാൻ വുകമനോവിച്ച് വരുന്ന ഐ എസ് എൽ സീസണിൽ പുതിയ കോച്ചിൻ്റെ കീഴിൽ മികച്ച പ്രകടനം നടത്താനാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. അറ്റാക്കിംഗ് ശൈലി ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ കീഴിലുള്ള ടീമുകൾ 79 മത്സരങ്ങളിൽ നിന്നും 148 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഇത്രയും മത്സരത്തിൽ നിന്ന് വെറും 92 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

പുറത്തുവരുന്ന മറ്റൊരു വാർത്തയാണ് സെർബിയൻ സ്ട്രൈക്കർ ആയ മിലൻ ബോജോവിക്കുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തി എന്നുള്ളത്. കോച്ചിൻ്റെ സൈനിംഗിന് പിന്നാലെ ഈ ഒരു സൂപ്പർ താരവും ടീമിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25 മില്യൺ മാർക്കറ്റ് വാല്യൂ ഉള്ള താരം മ്ലാഡോസ്റ്റ് എന്ന ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. 2020-21 സീസണിൽ മ്ലഡോസ്റ്റിന് വേണ്ടി 29 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 2 അസിസ്റ്റുകളുമാണ് നേടിയത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് യോഗ്യത നേടാൻ കാനറികൾ: ബ്രസീൽ vs ഇക്വഡോർ ടീം പ്രിവ്യു!