സ്പെയ്നിലെയും ഫ്രാൻസിലെയും ലീഗ് കീരീടം ആരാണ് നേടുക എന്ന് അറിയാൻ അവസാന റൗണ്ട് വരെ കാത്തിരിക്കണം. യൂറോപ്പിലെ ടോപ് 5 ലീഗിൽ 3 ലീഗുകളിൽ കിരീട ജേതാക്കളെ ഇതിനോടക്കം ഉറപ്പിച്ചു കഴിഞ്ഞു.

ഇംഗീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ബുണ്ടസ്ലിഗയിൽ (ജർമനി) ബയേൺ മ്യൂണിക്കും സീരിയ എ യിൽ (ഇറ്റലി) ഇന്റർ മിലാനും കിരീടം നേടി കഴിഞ്ഞിരിക്കുന്നു.

ലാലിഗയിൽ (സ്പെയിൻ) കിരീട പോരാട്ടത്തിൽ നഗര വൈരികളായ അറ്റ്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിലാണ് പോരാട്ടം. ഒന്നാം സ്ഥാനത്ത് അറ്റ്ലറ്റിക്കോ മാഡ്രിഡും 2 പോയിന്റ് വ്യത്യാസത്തിൽ റയലുമാണ് ഉള്ളത്. ഇവിടെ നേരിയ കിരീട സാധ്യത അറ്റ്ലറ്റിക്കോക്കാണെങ്കിലും ജേതാക്കളെ അറിയാൻ അവസാന റൗണ്ട് വരെ കാത്തിരിക്കണം.

അവസാന റൗണ്ടിൽ റയൽ 7ാം സ്ഥാനത്തുള്ള വില്ലാറിയലിനെ നേരിടും. അറ്റ്ലെറ്റിക്കോ 17-ാം സ്ഥാനത്തുള്ള റയൽവല്ലാഡോലിഡിനെയും നേരിടും.

ഫ്രാൻസിലാണെങ്കിൽ ഇതിലും കടുത്ത പോരാട്ടമാണ്. ഇവിടെ ലില്ലെയും പിഎസ്ജിയും തമ്മിലാണ്. 80 പോയിന്റുമായി ലില്ലെ ഒന്നാം സ്ഥാനത്തും പി എസ് ജി 79 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

ലില്ലെ അവസാന റൗണ്ടിൽ 12-ാം സ്ഥാനത്തുള്ള ആൻഗേസിനെ നേരിടും. പിഎസ്ജി 16-ാം സ്ഥാനത്തുള്ള സ്റ്റേഡ് ബ്രെസ്റ്റോയിസിനെ നേരിടും.