റെന്നസിന്റെ കൗമാരക്കാരനായ വണ്ടർ കിഡ് എഡ്വേർഡോ കാമവിംഗക്കായി പിഎസ്ജി രംഗത്ത്. നിലവിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂനിക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പൻ ക്ലബുകളുടെ റഡാറിലാണ് ഈ കൗമാര താരം. മറ്റു ക്ലബ്ബുകൾ കൗമാരതാരത്തെ സൈൻ ചെയ്യുന്നതിന് മുന്നെ വരുന്ന സമ്മർ വിൻഡോ ട്രാൻഫറിൽ താരത്തെ സ്വന്തമാക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത് എന്നാണ് ഫ്രാൻസിലെ ടിപ്പോർട്ടുകൾ .

Link to join the Galleries Review Facebook page

നിലവിൽ താരത്തിന് ഒരു വർഷത്തെ കരാറണ് ബാക്കിയുള്ളത് റെന്നസിൽ ബാക്കിയുള്ളത്. ഈ സീസണിൽ ഇതുവരെ കാമവിംഗ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ റെന്നിസ് എഴാം സ്ഥാനത്താണ് ഉള്ളത്.

ഫ്രഞ്ചുകാരനായ കാമവിംഗയുടെ മൂല്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഫ്രാൻസ് നാഷണൽ ടീം മാനേജർ ഡിഡിയർ ഡെഷാംപ്സ് താരത്തെ ടീമിലെടുത്താൽ അദ്ദേഹത്തിന്റെ മൂല്യം ഇനിയും കൂടും.