ഫ്രാൻസിൽ ഇന്ന് ആവേശകരമായ ദിവസമാണ്. ലീഗ് കിരീടത്തിനായി ലില്ലെയും പാരീസ് സെന്റ് ജെർമെയിനും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അവസാന റൗണ്ട് മത്സരം ബാക്കി നിൽക്കെ ലില്ലെ ഒന്നാമതും പി എസ് ജി രണ്ടാം സ്ഥാനത്തുമാനുള്ളത്. ഇരു ടീമും തമ്മിൽ ഒരു പോയിന്റ് വ്യത്യാസമാണ് ഉള്ളത്. ആയതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ ലില്ലെക്ക് സമനിലയോ തോൽവിയോ സംഭവിക്കാൻ പി എസ് ജി ആരാധകർ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. മറു വശത്ത് പി എസ് ജി ജയിക്കുകയും വേണം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ ആഴ്ചത്തെ മത്സരത്തിൽ ലില്ലെ സെന്റ്-എറ്റിയേറിനെതിരെ സമനില പകരം വിജയിച്ചിരുന്നെങ്കിൽ അവരുടെ ആദ്യത്തെ ലീഗ് കിരീടം നേടാമായിരുന്നു. അതെ ദിവസം പി എസ് ജി സ്റ്റേഡ് ഡി റെയിംസിനെ എതിരില്ലാതെ 4 ഗോളുകൾക്ക് തോൽപ്പിക്കുകയും ലില്ലെയുമായി പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാനും സാധിച്ചു. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ഞങ്ങൾക്ക് മത്സരത്തിന് വളരെ മോശം തുടക്കമായിരുന്നു. ഞങ്ങളുടെ ഗെയിം പ്ലാനിൽ ഇല്ലായിരുന്നു. ഒരുപാട് അസ്വസ്ഥതയുണ്ടായിരുന്നു. എന്നിരുന്നാലും അടുത്ത ആഴ്ച ഞങ്ങൾ കൂടുതൽ നന്നായി പെർഫോം ചെയ്യുകയും കിരീടം നേടുകയും ചെയ്യും. കഴിഞ്ഞാഴ്ചത്തെ ലില്ലെയുടെ സമനിലക്ക് ശേഷം ലില്ലെയുടെ കോച്ച് ഗാൽറ്റിയർ പറഞ്ഞു.