ഈ വർഷത്തെ ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയത് മൂന്ന് താരങ്ങൾ. ലില്ലി താരമായ ബുറാക് യിൽമാസ്, പിഎസ്ജി താരങ്ങളായ കെലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവർ ലിഗ് 1 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ലില്ലി സ്‌ട്രൈക്കർ ബുറാക് യിൽമാസ്, പാരീസ് സെന്റ് ജെർമെയ്ൻ ജോഡികളായ കെലിയൻ എംബപ്പേ, നെയ്മർ എന്നിവരാണ് ലീഗ് 1 കളിക്കാരുടെ സീസൺ അവാർഡിനുള്ള അഞ്ച് നോമിനികളിൽ ഇടം നേടിയതെന്ന് ഫ്രഞ്ച് ലീഗ് (എൽഎഫ്‌പി) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണാക്കോ സ്‌ട്രൈക്കർ വിസാം ബെൻ യെഡറും ലിയോൺ ഫോർവേഡ് മെംഫിസ് ഡെപേയും പട്ടികയിൽ ഇടം നേടി.

ലീഗിൻ്റെ അവസാന ഘട്ടത്തിൽ തുർക്കി വെറ്ററൻ സ്ട്രൈക്കർ യിൽമാസ് മികച്ച ഫോമിൽ ആയിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് തവണ വല കുലുക്കി ലില്ലിയെ കിരീട നേട്ടത്തിന്റെ തൊട്ട് താഴെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2011 ന് ശേഷം ലീഗ് 1 കപ്പ് നേടണമെങ്കിൽ സെയിന്റ് എറ്റിയേൻ, ആംഗേഴ്‌സ് എന്നിവയ്‌ക്കെതിരായ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ലില്ലിക്ക് നാല് പോയിന്റുകൾ ആവശ്യമാണ്.

ബെൻ യെഡറിനെയും ഡെപെയെയും പിന്നിലാക്കി 25 ഗോളുകളുമായി എംബപ്പേ ഇപ്പോഴും ലീഗ് 1 ടോപ് സ്കോററാണ്. പക്ഷേ നെയ്മർക്ക് ഇത് നിരാശാജനകമായ ഒരു സീസൺ ആയിരുന്നു. പരിക്ക്, സസ്പെൻഷൻ എന്നിവയ്ക്ക് ശേഷം എട്ട് തവണ മാത്രമാണ് താരത്തിന് ഗോൾ കണ്ടെത്താനായത്. ഈ മൂന്ന് താരങ്ങളും കളത്തിൽ ഇറങ്ങുമ്പോൾ
ടീമിന് വേണ്ടി മികച്ച പ്രകടമാണ് പുറത്തെടുക്കുന്നത്.