റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ ക്ലബ്ബ് വിടുന്നതായി റയൽ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. തന്റെ മുൻ ക്ലബിലെ ജോലി കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുന്നേയാണ് സിദാൻ രാജി വെക്കുന്നത്.

മുൻ കളിക്കാരന്റെ തീരുമാനം റയൽ മാഡ്രിഡ് അൽപസമയം മുൻപാണ് സ്ഥിരീകരിച്ചത്. “അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുകയും ഈ വർഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, അർപ്പണബോധം, അഭിനിവേശം എന്നിവയെക്കുറിച്ചും റയൽ മാഡ്രിഡിനായി അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങളുടെ വിലമതിപ്പ് കാണിക്കേണ്ട സമയമാണിത്”, ക്ലബ് അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

Link to join the Galleries Review Facebook page

റയൽ മാഡ്രഡിനെ സംബന്ധിച്ച് ഇതൊരു മോശം സീസൺ ആയിരുന്നു. 13 തവണ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട് പുറത്തായി. 11 സീസണുകളിൽ ആദ്യമായി ഒരു ട്രോഫി പോലും നേടാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്നു.

Image Credits | FB

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സിദാൻ പിഎസ്ജിയിലേക്കാണ് എന്നാണ് റൂമറുകൾ. പ്രശസ്ത ഫുട്ബോൾ അനലിസ്റ്റും റിപ്പോർട്ടറും ആയ ജിയാൻലൂക്ക ഡി മാർസിയോ ആണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. നേരത്തെ റയൽ താരം സെർജിയോ റാമോസിനായും പിഎസ്ജി താൽപര്യം പ്രകടിപ്പിച്ചിരുന്നു.

പിഎസ്ജി കോച്ചായ പൊറ്റിച്ചിനോ തൻ്റെ പഴയ ക്ലബായ ടോട്ടനത്തിലേക്ക് തന്നെ മടങ്ങാൻ സാധ്യതയുണ്ട്. അദ്ദേഹത്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ടോട്ടനം. പൊറ്റിച്ചിനോക്ക് പകരം സിദാനെ കൊണ്ട് വരാൻ ആണ് അവർ ശ്രമിക്കുന്നത്. സിദാൻ വന്നാൽ എംബാപ്പെ ക്ലബ്ബ് വിടുന്നത് തടയാനും അവർക്ക് കഴിയും. മാത്രവുമല്ല സിദാന്റെ പ്രിയ ശിഷ്യൻ റാമോസിനെ എളുപ്പത്തിൽ ടീമിലെത്തിക്കാനും അവർക്ക് കഴിയും.

യൂറോപ ഫൈനൽ ഇന്ന്: പ്രധാന താരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്!