പോളണ്ടിനെതിരെയായ മത്സരത്തിനു മുന്നെ കരുത്ത് വർധിപ്പിച്ചിരിക്കുകയാണ് സ്പെയ്ൻ. എഫ്സി ബാർസലോണ താരവും സ്പെയൻ ഡിഫൻസീവ് മിഡ്ഫീൽഡറുമായ സെർജിയോ ബുസ്ക്വറ്റ്സ് കോവിഡിൽ നിന്നും മുക്തനായി ടീമിൽ ചേർന്നിരിക്കുകയാണ്. കോവിഡ് രോഗം സ്ഥിരീകരിച്ചതിനാൽ താരത്തിന് സ്പെയ്ന്റെ ആദ്യത്തെ മത്സരം നഷ്ടമായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ മാസത്തിന്റെ ആദ്യം സന്നാഹ മത്സരങ്ങൾ നടക്കുമ്പോഴാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞിരിക്കുന്നു. അടുത്ത മത്സരത്തിൽ പോളണ്ടിനെ നേരിടാൻ സ്പെയ്ൻ ടീം സെവിയ്യയിലേക്ക് പോകും.

സ്പെയ്ൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് ബുസ്കറ്റ്സ്. താരത്തിന്റെ പരിചയ സമ്പത്ത് അടുത്ത മത്സരങ്ങളിൽ സ്പെയ്ന് ഒരുപാട് ഗുണം ചെയ്യും. മാത്രമല്ല സ്പെയൻ കോച്ച് എൻറിക്വെയുടെ മിഡ്ഫീൽഡിലെ പ്രധാന താരമാണ് ഈ ബാർസലോണ താരം.

Imagge Credits | FB

32 വയസ്സുകാരനായ ബുസ്ക്റ്റ്സ് 123 മത്സരങ്ങൾ സ്പെയ്നു വേണ്ടി കളിക്കുകയും രണ്ട് ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. 2009 ൽ ആണ് താരം ആദ്യമായി സ്പെയ്നിന് വേണ്ടി കളിച്ചത്. എഫ്സി ബാർസലോണ ടീമിലും പ്രധാന പ്ലെയറാണ് ഈ സ്പെയൻകാരൻ. ബാർസ കോച്ച് റൊണാൾഡ് കോമാനു കീഴിൽ മികച്ച പ്രകടനമാണ് താരം ഈ സീസണിൽ കാഴ്ച വെച്ചത്. ഈ സീസണിൽ ലാലിഗയിൽ ക്ലബ്ബിനു വേണ്ടി 36 മത്സരങ്ങൾ കളിച്ച താരത്തിന് ഗോളുകളൊന്നും നേടാൻ കഴിഞ്ഞിലെങ്കിലും താരം 5 അസിസ്റ്റ് നേടിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ സ്പെയിൻ സ്വീഡനോട് ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ പോളണ്ടിനെതിരെയായ മത്സരത്തിൽ എൻറിക്വെയും സംഘത്തിന് വിജയം അനിവാര്യമാണ്. ഗ്രൂപ്പ് ഇ ഒരു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സ്പെയ്ൻ. ആദ്യ മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച സ്ലോവാക്കിയ ആണ് മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

സ്വീഡനെതിരെയായ മത്സരത്തിൽ 86 ശതമാനമാണ് സ്പെയിൻ ബോൾ കൈവശം വെച്ചത്. എല്ലാ മേഖലയിലും സ്പെയ്ൻ ആധിപത്യം പുലർത്തിയെങ്കിലും സ്വീഡൻ ഡിഫൻസിനെ മറികടന്ന് ഗോൾ സ്കോർ ചെയ്യാൻ സ്പെയ്ൻ സ്ട്രൈക്കേഴ്സിന് കഴിഞ്ഞില്ല. ഈ മത്സരത്തിന് ശേഷം ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരം അൽവാരോ മൊറാട്ട ആയിരുന്നു.

ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തിയതിനാലാണ് താരം ഇങ്ങനെ വിശമർശനം ഏറ്റുവാങ്ങാൻ കാരണമായത്. സ്പെയ്ന് സ്വീഡനെതിരെയായ മത്സരത്തിൽ അഞ്ച് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. അഞ്ച് അവസരങ്ങളും സ്പെയ്ൻ സ്ട്രൈക്കർന്മാർ നഷ്ടപ്പെടുത്തി കളഞ്ഞു. ഡാനി ഓൾമോ, പാബ്ളോ സരാബിയ, ജെറാഡ് മൊറേനോ, കോക്കെ എന്നീ താരങ്ങളാണ് മൊറാട്ടയെ കൂടാതെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത്.

ബാഴ്‌സലോണയുടെ 2021/22 പ്രീ-സീസണിലെ എതിരാളികളെ പ്രഖ്യാപിച്ചു.

2021/ 22 സീസൺ തുടങ്ങുന്നതിനു മുന്നെ പ്രീ സീസണിൽ കളിക്കുന്ന എതിർ ടീമുകളെ പ്രഖ്യാപിച്ചു. സ്റ്റട്ട്ഗാർട്ട്, വിയ്യാറയൽ യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി എന്നിവർ ഉൾപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ. ആദ്യ മത്സരങ്ങൾക്ക് ശേഷം ഓസ്ട്രിയയിലോ ജർമ്മനിയിലോ പ്രീ സീസണിന്റെ രണ്ടാം ഘട്ടം നടത്താൻ ഉദ്ദേശമുണ്ടെങ്കിലും ക്ലബ് ഇതുവരെ ഔദ്യോഗികമായി ഒന്നും തീരുമാനിച്ചിട്ടില്ല.

ഓഗസ്റ്റ് 4 ന് ബാഴ്സലോണ വില്ലാരിയലിനെ നേരിടും. അതിനു ശേഷമാണ് സ്റ്റട്ട്ഗാർട്ടിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിയുമായ മത്സരം തുടങ്ങുക. യുവന്റസുമായുള്ള ജോവാൻ ഗാംപർ ട്രോഫി മത്സരവും നടക്കും.