റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഡിഫന്റർ കൂടിയായ സെർജിയോ റമോസിനെ വരുന്ന സമ്മർ വിന്റോ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് പാരിസ് സെന്റ് ജെർമെയ്ൻ .

റയൽ മാഡ്രിഡിനൊപ്പം നീണ്ട 16 വർഷം റമോസ് കരാർ വിപുലീകരണവുമായി ബന്ധപ്പെട്ട് റയലുമായി തർക്കത്തിലാണ്. ആയതിനാൽ തർക്കം പരിഹരിക്കപ്പെടാതെ നിന്നാൽ ഫ്രീ ട്രാൻസ്ഫറായ അദ്ദേഹത്തെ സൈൻ ചെയ്യാൻ കഴിയുമെന്ന് പിഎസ്ജി വിശ്വസിക്കുന്നു.

റയൽ മാഡ്രിഡിൽ കരിയർ അവസാനിപ്പിക്കാനാണ് താരം ആഗ്രഹിക്കുന്നതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഒരു വർഷത്തെ കരാർ നൽകാൻ ക്ലബ്ബ് തയാറാണ് . റമോസിന് രണ്ട് വർഷത്തെ കരാർ വേണം എന്നാണ് ആവിശ്യം. ഇതാണ് ക്ലബും താരവും തർക്കത്തിനുള്ള കാരണവും.

ലാലിഗ സീസൺ രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കും. റാമോസിന്റെ കരാർ കാലാവധി ഒരു മാസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്യുന്നു. റയൽ മാഡ്രിഡ് താരത്തിന് കൊടുത്ത ഓഫറിൽ ഉറച്ചു നിൽക്കുകയും ചെയ്താൽ സ്പെയിൻക്കാരൻ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേക്കേറാൻ വൻ സാധ്യതയേറുന്നു.