തന്റെ കരിയറിന്റെ അവസാനത്തിൽ മേജർ സോക്കർ ലീഗിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ലൂയിസ് സുവാരസ് നേരത്തെ പറഞ്ഞിരുന്നു.
പക്ഷെ താരം ഇപ്പോൾ സന്തുഷ്ടനാണെന്നും മാഡ്രിഡിൽ കഴിവ് തെളിയിക്കാനാണ് താൽപര്യം എന്നും അദ്ദേഹം വെളിപ്പെടുത്തി.

34 കാരനായ ഉറുഗ്വേ സ്ട്രൈക്കർ ഈ സീസണിൽ 30 ലീഗ് മത്സരങ്ങളിൽ നിന്ന് 19 ഗോളും 3 അസിസ്റ്റും നേടി. കഴിഞ്ഞ സമ്മർ ട്രാൻഫർ വിന്റോയിലാണ് സുവാരസ് എഫ് സി ബാഴ്സലോണയിൽ നിന്നും അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കറിയത്.

വല്ലാഡോളിഡിനുമെതിരായ അവസാന മത്സരം ജയിച്ചാൽ 2013-14 ന് ശേഷം ആദ്യമായി ലാലിഗ കിരീടം അറ്റലറ്റിക്കോ മാഡ്രിഡിന് നേടാം. അവസാനത്തെ മത്സരം നിലനിൽക്കെ ഡീഗോ സിമിയോണിയും സംഘവും രണ്ട് പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.