സൂപ്പർ താരം ലയണൽ മെസ്സിക്കായി ബാഴ്സലോണ മുന്നോട്ട് വച്ചത് ഇതുവരെ ഒരുതാരത്തിനും ലഭിക്കാത്ത വമ്പൻ ഓഫർ. കാറ്റലൂന്യ റേഡിയോ എന്ന പ്രശസ്ത മാധ്യമത്തിൻ്റെ റിപ്പോർട്ട് പ്രകാരം മെസ്സിക്ക് അംബാസിഡർ പദവി അടക്കം ഏകദേശം എട്ട് വർഷത്തെ കാരാർ നൽകാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്.

Link to join the Galleries Review Facebook page

ബാഴ്സലോണയുടെ സീസൺ അവസാനിച്ചതിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും കോപ്പ അമേരിക്കക്കുമായി ഇപ്പോൾ അർജൻ്റീനയിൽ ആണ് മെസ്സി. ആരാധകരുടെയും ക്ലബ്ബിൻ്റെയും ശക്തമായ ആവശ്യം മെസ്സിയെ എങ്ങനെയെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ്.

ഈ കരാർ പ്രകാരം മെസ്സിക്ക് ബാഴ്‌സലോണയിൽ രണ്ട് വർഷത്തെ കരാർ കൂടി നീട്ടിനൽകുമെന്ന് കാറ്റലൂന്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് അദ്ദേഹത്തിന് എം‌എൽ‌എസിലേക്ക് മാറാനുള്ള ആഗ്രഹം വന്നാൽ അവിടെ അദ്ദേഹം ബാഴ്‌സലോണയുടെ യുഎസ് അംബാസഡറായി പ്രവർത്തിക്കും എന്നുമാണ് ക്ലബ്ബ് മുന്നോട്ട് വച്ച കരാറിൽ പറയുന്നത്.

കരാർ പുതുക്കലിന്റെ മൂന്നാം ഘട്ടത്തിൽ മെസ്സിയെ ബാഴ്സലോണ സ്റ്റാഫിലെ അംഗമായി അഞ്ച് വർഷത്തെ കാലാവധിയിൽ ക്ലബ്ബ് ഉൾപ്പെടുത്തും എന്നും പറയുന്നു. എന്നാൽ ഇതിനോട് ഇതുവരെ മെസ്സി പ്രതികരിച്ചിട്ടില്ല. മെസ്സി ഈ ഓഫറുകൾ സ്വീകരിക്കുമോ അതോ മറ്റ് നിബന്ധനകൾ മുന്നോട്ട് വെക്കുമോ എന്നൊക്കെ വരും ദിവസങ്ങളിൽ അറിയാം.

പ്രതാപം തിരിച്ചുപിടിക്കാൻ അർജന്റീന: കോപ്പ അമേരിക്ക ടീം പ്രിവ്യു !