ഈ വർഷത്തെ റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിന്റെ സ്ക്വാഡ് പുറത്ത് വിട്ടു. ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡിന് സക്വാഡിൽ അവസരം ലഭിച്ചില്ല. പരിക്ക് കാരണമാണ് അദ്ദേഹത്തിന് സ്ക്വാഡിൽ അവസരം ലഭിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പരിക്ക് വലിയ പരിക്കല്ലെന്നും താരം പെട്ടെന്ന് തന്നെ തിരിച്ച് വരും എന്ന് റയൽ പരിശീലകൻ സിദാൻ പറഞ്ഞു.

ഈ സീസണിൽ ബൽജിയം താരം ലാലിഗയിൽ ആകെ കളിച്ചത് 14 മത്സരങ്ങളാണ്. ബാക്കി എല്ലാ മത്സരങ്ങളും അദ്ദേഹത്തിന് പരിക്ക് കാരണം നഷ്ടമായി. ഹസാർഡ് 14 കളികളിൽ നിന്ന് 3 ഗോളും 2 അസിസ്റ്റും നേടിയിട്ടുണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഫോർഫേർഡ്സ് : കരീം ബെൻസെമ, മാർക്കോ അസെൻസിയോ, വിനേഷ്യസ് ജൂനിയർ, റോഡ്രിഗോ, മരിയാനോ ഡിയാസ്.

മിഡ്ഫീൽഡേഴ്സ് : ഇസ്കോ, അന്റോണിയോ ബ്ലാങ്കോ, കാസെമിറോ, ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽ‌വർ‌ഡെ.

ഡിഫൻഡേഴ്സ് : സെർജിയോ റാമോസ്, മാർസെലോ, റാഫേൽ വരാനെ, ഓഡർ മിലിറ്റാവോ, നാച്ചോ ഫെർണാണ്ടസ്, അൽവാരോ ഒഡ്രിയോസോള, മിഗുവൽ.

ഗോൾ കീപ്പേർസ് : കോർട്ടോയിസ്, ആൻഡ്രി ലുനിൻ, അൽടുബെ.