സ്പാനിഷ് വമ്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡിന്റെയും എഫ് സി ബാഴ്സലോണയുടെയും മാനേജറാകാനുള്ള ഓഫർ ഇപ്പോഴത്തെ ജർമ്മനിയുടെ കോച്ച് ജോക്കിം ലോ.

യൂറോ 2020 ന് ശേഷം ജർമ്മനിയുടെ കോച്ചായുള്ള സ്ഥാനം അദ്ദേഹം ഒഴിയാനിരിക്കുകയാണ്. 15 വർഷത്തിനു ശേഷമാണ് ഈ 61 കാരൻ സ്ഥാനമൊഴിയുന്നത്. ഒരു ക്ലബിന്റെ ചുമതല ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ജർമ്മൻ കാരൻ തറപ്പിച്ചുപറഞ്ഞു.

Link to join the Galleries Review Facebook page

2014 ലോകകപ്പിലെ ജർമ്മനിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ച ലോയുടെ അനുഭവ സമ്പത്ത് അദ്ദേഹത്തെ റയൽ അല്ലെങ്കിൽ ബാഴ്‌സലോണയുടെ മാനേജറാകാൻ അനുയോജ്യനാക്കുന്നു. കൂടാതെ സ്റ്റട്ട്ഗാർട്ട്, ഫെനെർബാസ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും ലാലിഗയിലേക്ക് പോകാൻ താൽപര്യമില്ലെന്ന് കോച്ച് പറഞ്ഞു.

സിദാൻ പോയതിനു ശേഷം പുതിയ മാനേജറെ തിരയുകയാണ് റയൽ. റൗൾ, അന്റോണിയോ കോന്റെ , സാബി അലോൻസോ എന്നിവരെയും റയൽ പരിഗണിക്കുന്നുണ്ട്.

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ക്ലബ്ബിൽ റൊണാൾഡ് കോമാന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഡച്ചുകാരനെ പുറത്താക്കാമെന്ന് നിർദ്ദേശങ്ങൾ ഉയരുന്നുണ്ട്.

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം: ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന് !