ഒരു റയൽ മാഡ്രിഡ് കളിക്കാരനാകാനുള്ള എല്ലാ ഗുണങ്ങളും നിലവിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കെലിയൻ എംബപ്പെയ്ക്ക് ഉണ്ടെന്ന് റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസെമ പറഞ്ഞു. എംബാപ്പെ റയൽ മാഡ്രഡിലേക്ക് പോകും എന്ന ഒരുപാട് അഭ്യൂഹങ്ങൾക്കിടയിലാണ് ബെൻസെമയുടെ ഈ പ്രതികരണം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതൽ എംബപ്പേക്കായി റയൽ മാഡ്രിഡ് ശ്രമിക്കുകയാണ്. എന്നാൽ പല കാരണങ്ങളാൽ ആ ഡീൽ നടക്കാതെ പോയി. എന്നാൽ ഈ സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിൻ്റെ ജേഴ്സി അണിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിലവിൽ പിഎസ്ജിയിൽ താരത്തിന്റെ കരാർ ഈ വർഷം അവസാനിക്കുകയാണ്. കരാർ പുതുക്കാനായി പിഎസ്ജി മുന്നോട്ട് വച്ച കാര്യങ്ങളൊന്നും എംബാപ്പെ അംഗീകരിച്ചിട്ടില്ല. 47 മത്സരങ്ങളിൽ നിന്നും 42 ഗോളുകളും 11 അസിസ്റ്റുകളും നേടിയ എംബപ്പേ പിഎസ്ജിക്ക് വേണ്ടി ഈ വർഷം ഒരു മികച്ച സീസൺ ആയിരുന്നു പൂർത്തിയാക്കിയത്.

ക്ലബ്ബിനായി കളിക്കാനുള്ള എല്ലാ ഗുണങ്ങളും ഉള്ളതിനാൽ റയൽ മാഡ്രഡിലേക്ക് എംബാപ്പെയെ സ്വാഗതം ചെയ്യുന്നുവെന്ന് എം സിക്സ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബെൻസെമ പറഞ്ഞു. ” എന്തായാലും മാഡ്രിഡിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഒരു റയൽ മാഡ്രിഡ് കളിക്കാരനാകാനുള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ബെൻസെമ പറഞ്ഞു.