മാഞ്ചസ്റ്റർ സിറ്റി സെൻ്റർ ബാക്ക് ഐമെറിക് ലാപോർട്ടെയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലാപോർട്ടെയെ സ്വന്തമാക്കാനായി ഒരു എക്സ്ചേഞ്ച് കരാറാണ് ബാഴ്‌സലോണ മുന്നോട്ട് വെക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ സ്പോർട്ട് പറയുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ സ്പെയിൻ കാരനായ ഇദ്ദേഹത്തിന് 14 മത്സരങ്ങൾ മാത്രമാണ് ഇറങ്ങാൻ സാധിച്ചത്. സെൻട്രൽ ഡിഫെൻസീവ് ജോഡികളായ റൂബൻ ഡയസ്, ജോൺ സ്റ്റോൺസ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയപ്പോൾ അദ്ദേഹത്തിന് അവസരം നഷ്ടമായി.

ഒരു സ്വാപ് ഡീലിന് അല്ലാതെ ബാഴ്സ അദ്ദേഹത്തെ വാങ്ങാൻ സാധ്യതയില്ല. കൂടാതെ സെർജി റോബർട്ടോയെ ആണ് സ്വാപ് ഡീലിന് ബാഴ്സ മുന്നോട്ട് വെക്കുന്നത്. പെപ് ഗ്വാർഡിയോളക്കും റോബർട്ടോ വരുന്നതിനോട് എതിർപ്പൊന്നും ഇല്ല. 2010/11 സീസണിൽ ഗ്വാർഡിയോള ക്ലബ്ബിന്റെ കോച്ചായിരിക്കെയാണ് സെർജി റോബർട്ടോ ബാഴ്സയിലെത്തുന്നത്.

കഴിഞ്ഞ സീസണിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ആയിരുന്നു. ലപ്പോർട്ടെ. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് നാലുമാസത്തിലേറെയായി അദ്ദേഹം കളത്തിന് പുറത്തായിരുന്നു. അതിന് ശേഷം ഈ സീസണിൽ മുൻ സീസണിലെ അതേ ഫോം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡയസ് എത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തിൽ അദ്ദേഹത്തിനൊപ്പം ലാപോർട്ടെയും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നുള്ള സ്റ്റോൺസിന്റെ മികച്ച പ്രകടനങ്ങൾ ലാപോർട്ടെയുടെ അവസരങ്ങൾ ഇല്ലാതാക്കി. സ്റ്റോൺസിനെയും ഡയസിനെയും സെൻ്റർ ബാക്ക് ജോഡികളായി ഗ്വാർഡിയോള ഉപയോഗിച്ചു. ഈ രണ്ട് താരങ്ങൾക്ക് വിശ്രമം അനുവദിക്കുമ്പോൾ ആണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നത്.

ലാപോർട്ടെ ബാഴ്‌സലോണയിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തിന് എറിക് ഗാർസിയ, ജെറാർഡ് പിക്വെ എന്നിവർക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങാൻ സാധിക്കും. അദ്ദേഹം ടീമിൽ എത്തിയാൽ റൊണാൾഡ് കോമാൻ മൂന്ന് പേരെ തന്നെ ആയിരിക്കും ബാക്ക്‌ലൈനിൽ ഇറക്കാൻ സാധ്യത. സാമുവൽ ഉംറ്റിറ്റി, ക്ലെമന്റ് ലെങ്‌ലെറ്റ്, റൊണാൾഡ് അറൗജോ, ഓസ്‌കർ മിംഗുസ എന്നീ ഡിഫൻഡർമാരും ബാഴ്സയിൽ ഉണ്ടകിലും അവരിൽ പലരും ടീം വിടാൻ സാധ്യതയുണ്ട്. ഈ സ്വാപ് ഡീൽ നടക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.