ബാഴ്‌സലോണ അക്കാദമിയിലൂടെ വളർന്ന് വന്ന് സീനിയർ ടീമിൽ എത്തിയ താരമാണ് ഇലൈക്സ് മോറിബ. കഴിഞ്ഞ സീസണിൽ ബാഴ്സക്കായി അദ്ദേഹം 18 മത്സരങ്ങളിൽ ഇറങ്ങിയിരുന്നു. ഇറങ്ങിയ കളികളിലെല്ലാം മികച്ച പ്രകടനവും പുറത്തെടുത്തു. അദ്ദേഹത്തിന് മുന്നിൽ ഒരു വലിയ ഭാവിയുണ്ടെന്ന് ബാഴ്സലോണ വിശ്വസിക്കുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ബാഴ്‌സലോണയുമായുള്ള അദ്ദേഹത്തിൻ്റെ കരാർ ഈ വർഷം അവസാനിക്കും. ക്ലബ്ബിൽ അദ്ദേഹത്തിൻ്റെ ദീർഘകാല ഭാവി സുരക്ഷിതമാക്കാൻ കറ്റാലൻ ഭീമന്മാർ ആഗ്രഹിക്കുന്നു. മോറിബ എന്ന താരത്തെ വികസിപ്പിക്കാൻ ബാഴ്‌സ ഇതിനകം തന്നെ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഭാവിയിൽ ക്ലബ്ബിന് തന്നെ മുതൽക്കൂട്ടാകുന്ന കളിക്കാരനെ നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല.

വരും ദിവസങ്ങളിൽ തന്നെ താരത്തിന് പുതിയ കരാർ കൊടുക്കാൻ അദ്ദേഹവുമായി ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്നാണ് ബാഴ്സ പത്രമായ വാൻഗാർഡിയ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തെ മാന്യമായ പ്രതിഫലം കൊടുത്ത് ടീമിൽ നിലനിർത്താൻ ആയിരിക്കും അടുത്ത ദിവസം നടക്കുന്ന ചർച്ചയിൽ ക്ലബ്ബ് പ്രതിനിധികൾ ശ്രമിക്കുക.

മോറിബക്ക് നിരവധി ക്ലബ്ബുകളിൽ നിന്ന് നിന്ന് വലിയ ഓഫറുകളാണ് വരുന്നത്. പ്രീമിയർ ലീഗ് ഭീമൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അദ്ദേഹത്തിന് വലിയ ഓഫർ കിട്ടി കഴിഞ്ഞു. എന്നാൽ അതിനോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ബാഴ്സലോണയിൽ നിന്ന് മോറിബയെ എങ്ങനെയെങ്കിലും ഇംഗ്ലണ്ടിൽ എത്തിക്കാനാണ് യുണൈറ്റഡ് ശ്രമം. എന്നാൽ 18 കാരനായ മിഡ്ഫീൽഡർ ബാഴ്‌സലോണയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ബാഴ്സയിൽ തന്നെ ഒരു പുതിയ കരാർ ഒപ്പിടാനാണ് സാധ്യത.

ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ലൗട്ടാരോ മാർട്ടിനെസ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ഈ അർജന്റീനൻ താരം ഇന്റർ മിലാന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണിൽ ഇൻ്റർ സീരി എ കിരീടം നേടുന്നതിൽ മാർട്ടിനസ് നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഈ അർജന്റീന താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു.

മാർട്ടിനസ് ബാഴ്സയിലെത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതിനിധി അലജാൻഡ്രോ കമാനോ ഭാവിയിൽ അദ്ദേഹത്തിൻ്റെ ബാഴ്സാ സാധ്യത തള്ളിക്കളയുന്നില്ല. സീരി എ കിരീടം നേടിയിട്ടും ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് കോച്ച് അന്റോണിയോ കോണ്ടെ അടക്കം ഒരുപാട് പേർ ക്ലബ് വിട്ടിരുന്നു. എന്നാൽ മാർട്ടിനെസ് ഈ സീസണിൽ ക്ലബ്ബ് വിടുമെന്ന് ഉറപ്പില്ല.

” ഞങ്ങൾക്ക് ആദ്യം ഇന്ററിലെ ഈ സാഹചര്യം പരിഹരിക്കേണ്ടതുണ്ട്. ബാഴ്‌സലോണയ്‌ക്കായി കളിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അത് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ്. ” ബാഴ്സയിലേക്കുള്ള ഒരു നീക്കം മാർട്ടിനസ് ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.