കോവിഡ് 19 കാരണം തകർന്ന ക്ലബിന്റെ സാമ്പത്തിക സ്ഥിതി തിരിച്ച് പിടിക്കാനും പുതിയൊരു സ്ക്വാഡിന് രൂപം നൽകാനും വേണ്ടി എഫ്സി ബാഴ്സലോണ താരങ്ങളെ വിൽക്കാൻ ഒരുങ്ങുന്നു. ബ്രസീൽ താരം ഫിലിപ്പ് കുട്ടിന്യോ ഫ്രാൻസ് സൂപ്പർ സൈട്രക്കർ അന്റോണിയോ ഗ്രീസ്മാൻ എന്നീ മുൻ നിര താരങ്ങളും വിൽക്കാൻ ഒരുങ്ങുന്ന പ്ലയേസിൽ ഉണ്ട് .

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി ക്ലബിൽ തുടരും എന്നത് ക്ലബിന് ഉറപ്പുണ്ട്. ആയതിനാൽ താരത്തിന്റെ അതേ ശൈലിയിൽ കളിക്കാൻ കഴിയുന്ന ഗ്രീസ്മാനെ വിൽക്കും എന്ന് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണിലിന് കുട്ടിന്യോയെയും ഗ്രീസ്മാനെയും സ്വന്തമാക്കാൻ താൽപര്യം ഉണ്ട്. ഇവരെ വിൽക്കുന്നതിലൂടെ നിർണായക ഫണ്ട് കണ്ടെത്താൻ ബാഴ്സലോണയ്ക്ക് കഴിയും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മറ്റൊരു താരം ഫ്രാൻസ് വിങർ ഒസ്മാൻ ഡെംബെലെ ആണ്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നു. താരത്തിന് 2022 വരെ ക്ലബുമായി കരാർ ഉണ്ട്. ക്ലബുമായി പുതിയ കരാരിന് താരം താൽപര്യപ്പെടുന്നില്ലെങ്കിൽ ഈ സമ്മർ ട്രാൻഫർ വിന്റോയിലൂടെ താരം ക്ലബ് വിട്ട് പോകാനാണ് സാധ്യത.

മിറാലെം പ്യാനിക്, മാത്യൂസ് ഫെർനാൻഡസ് , മാർട്ടിൻ ബ്രത്വൈറ്റ്, ജൂനിയർ ഫിർപോ, ഗോൾകീപ്പറായ നെറ്റോ എന്നിർക്ക് പുറമെ സെന്റർ ബാക്ക് സാമുവൽ ഉംറ്റിറ്റി എന്നീ താരങ്ങളെ ക്ലബ് ഒഴിവാക്കും. ബാഴ്സലോണ അകാദമിയിലൂടെ വളർന്നു വന്ന താരമായ റിക്കി പ്യൂഗിനെ വായ്പ അടിസ്ഥാനത്തിൽ പോകാൽ അനുവദിച്ചേക്കാം.

ജെറാർഡ് പിക്വെ, ജോർ‌ഡി ആൽ‌ബ, സെർ‌ജിയോ ബുസ്‌ക്വറ്റ്സ്, സെർ‌ജി റോബർട്ടോ എന്നിവരെ കുറഞ്ഞ വേദനത്തിൽ നിലനിർത്താൻ ക്ലബ് താൽപര്യപ്പെടുന്നു. മെസ്സിക്ക് പുറമെ ഏഴ് കളിക്കാർ മാത്രമേ ടീമിൽ ഉള്ളൂ. ഫ്രെങ്കി ഡി ജോങ്, മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ, റൊണാൾഡ് അറാജോ, ഓസ്കാർ മിംഗുസ, പെഡ്രി, ഇലൈക്സ് മോറിബ, അൻസു ഫാത്തി എന്നീ പ്രധാനപ്പെട്ട താരങ്ങൾ ക്ലബിൽ ഉണ്ടാകും. സെർജീനോ ഡെസ്റ്റിനെ ഹെഡ് കോച്ച് കോമാൻ നിലനിർത്താൻ താൽപര്യപ്പെടുന്നുണ്ട്. എന്നാൽ ഹെഡ് കോച്ചിനെ മാറ്റിയാൽ റൈറ്റ് ബാക്കിന്റെ സ്ഥാനത്ത് മറ്റൊരു പ്ലയർ വരാം.

യൂറോ 2020: കിരീടം നേടാൻ സാധ്യതയുള്ള അഞ്ച് ടീമുകൾ !