സീസണിലെ അവസാന ദിവസത്തെ മത്സരത്തിൽ നാടകീയമായ വിജയത്തോടെ ലാലിഗ കീരിടം നേടി. 2013-14 സീസണിലാണ് ഇതിനു മുൻപ് അറ്റ്ലെറ്റിക്കോ ലാലിഗ കിരീടം ഉയർത്തിയത്. നീണ്ട 6 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡീഗോ സിമിയോണിയും സംഘത്തിനും കിരീടം നേടാൻ കഴിഞ്ഞത്. 2012 ൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ചുമതലയേറ്റ സിമിയോണിയുടെ രണ്ടാം ലാലിഗ കിരീടം ആണിത്.

അവസാന മത്സരത്തിന് അറ്റ്ലെറ്റിക്കോ റയൽ വല്ലാഡോലിഡിന്റെ ഹോം സ്‌റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 2 ആയിരുന്നു. ഡീഗോ സിമിയോണിയും സംഘത്തിനും ലാലിഗ കിരീടം നേടണമെങ്കിൽ വിജയം അനിവാര്യമായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പക്ഷെ ആദ്യ പകുതിയിൽ തന്നെ അറ്റ്ലെറ്റിക്കോ ഒരു ഗോളിന് പിന്നിലായി. 18-ാം മിനുട്ടിൽ റയൽ വല്ലാഡോലിഡിന്റെ ഓസ്കാർ പ്ലാനോ അറ്റ്ലെറ്റിക്കോയുടെ വല കുലുക്കി. ഇതെ സമയം 2 പോയിന്റിന് പിന്നിലുള്ള റയൽ മാഡ്രിഡ് വില്ലാരിയലിനെതിരെ ഒരു ഗോളിന് പിന്നിലായിരുന്നു. ഇത് ഒരു ഗോളിന് പിന്നിലായ ഒന്നാം സ്ഥാനക്കാർക്ക് ആശ്വസ വാർത്തയാണെങ്കിലും സെക്കന്റ് ഹാഫിന്റെ തുടക്കത്തിൽ തന്നെ അവർ സമനില പിടിച്ചു.

57ാം മിനുട്ടിൽ അർജന്റീനൻ താരം ഏഞ്ചൽ കൊറിയ അറ്റ്ലെറ്റികോക്ക് സമനില സമ്മാനിച്ചു. നിരന്തരമായ അറ്റാക്കിങിലൂടെ സിമിയോണിയുടെ ക്ലബ് രണ്ടാം ഗോളും നേടി. 67-ാം മിനുട്ടിൽ മുൻ ബാഴ്സലോണ താരവും ഉറുഗ്വെ സൂപ്പർ സ്ട്രൈക്കറുമായി ലൂയി സുവാരസ് ആയിരുന്നു രണ്ടാമത്തെ ഗോൾ സ്കോറർ.

ഈ സീസൺ അറ്റ്ലെറ്റിക്കോ മാഡ്രിഡ് നേടിയപ്പോൾ ഏറ്റവും കൂടതൽ തിരിച്ചടി കിട്ടിയിരിക്കുന്നത് ബാഴ്സലോണയ്ക്കാണ്. കഴിഞ്ഞ സമ്മർ ട്രാൻഫർ വിന്റോയിൽ ഫോമിലാത്തതിന്റെ പേരിലും വയസ്സായി എന്ന കാരണത്താലും ബാഴ്സലോണ പുറത്താക്കിയ ലൂയി സുവാരസ് ആണ് അറ്റ്‌ലെറ്റിക്കോയുടെ ടോപ് സ്കോറർ. തന്നെ ആവിശ്യമില്ല എന്ന് പറഞ്ഞവർക്കു മുന്നിൽ തന്റെ കഴിവ് തെളിയിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഉറുഗ്വെയിൽ സ്ട്രൈക്കറായിരിക്കും.