ബാഴ്സലോണ മധ്യനിര താരം ഡി ജോങ്ങിന് ആദ്യമായി ഈ സീസണിൽ ഒരു മത്സരം നഷ്ടമാകും. ഈ സീസണിൽ ഡച്ച് മിഡ്ഫീഡർക്ക് ഇതുവരെ ആകെ 5 മഞ്ഞ കാർഡുകൾ ലഭിച്ചു. ആയതിനാൽ അടുത്ത മാച്ച് സസ്പെൻഷൻ കാരണം അദ്ദേഹം പുറത്തിരിക്കേണ്ടി വരും. സെൽറ്റ വിഗോക്ക് എതിരെയായ മത്സരമായിരിക്കും ഡി ജോങ്ങിന് നഷ്ടമാക്കുക. പരിക്കുകളൊന്നും പറ്റാതെ ഈ സീസണിൽ ബാക്കി എല്ലാ മത്സരവും കളിക്കാൻ ഡി ജോങ്ങിന് സാധിച്ചിരുന്നു.

Link to join the Galleries Review Facebook page

ആയതിനാൽ ഡി ജോങ്ങിന് പകരക്കാനായി പ്ലെയിങ് ഇലവനിലേക്ക് മറ്റൊരാളെ റൊണാൾഡ് കൂമാന് കണ്ടത്തേണ്ടി ഇരിക്കുന്നു. ഇലൈക്സ് മോറിബ, റിക്കി പ്യൂഗ്, സെർജി റോബർട്ടോ, മിറാലെം പ്യാനിക് ഇവരിൽ ഒരാൾ ഡി ജോങ്ങിന് പകരക്കാരനായി വരാനാണ് സാധ്യത.

ലയണൽ മെസ്സി,ജെറാഡ് പിക്വെ, ജോർഡി ആൽബ,അന്റോണിയോ ഗ്രീസ്മാൻ , ഓർസ്കാർ മിൻഗുവേസ ഈ അഞ്ചു പേരും സസ്പെൻഷന്റെ വക്കിലാണ്. ഇനി വരുന്ന മത്സരങ്ങൾ ഇവർ ശ്രദ്ധിച്ച് കളിക്കേണ്ടി വരും. ഈ സീസണിൽ 2 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെൽറ്റ വിഗയോടും , ഐബറിനോടുമാണ് ബാർസയുടെ ശേഷിക്കുന്ന മത്സരങ്ങൾ.