ലെവാന്റേയ്‌ക്ക് എതിരെ സമനില വഴങ്ങിയതോടെ ഈ സീസണിൽ ബാഴ്‌സലോണ ലാലിഗ കിരീടം നേടാൻ സാധ്യതയില്ലെന്ന് സെർജിയോ ബുസ്‌ക്വറ്റ്സ് സമ്മതിച്ചു. സീസണിലെ മോശം തുടക്കത്തിനു ശേഷം കാറ്റലൻ ടീം കിരീടം നേടാനുള്ള സാധ്യതയിലേക്ക് വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച ലെവാന്റേയ്‌ക്കെതിരായ മത്സരത്തിൽ 3-3 സമനിലക്ക് ശേഷം നിരാശ മാത്രമാണ് സമ്മാനിച്ചത്.

Link to join the Galleries Review Facebook page

“ഞങ്ങൾക്ക് കൂടുതൽ അവസരങ്ങളില്ല, ഇനി മറ്റുള്ളവർ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ കളിക്കാൻ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ ” ബുസ്ക്വറ്റ്സ് കളി കഴിഞ്ഞതിനു ശേഷം പറഞ്ഞു. ആദ്യ പകുതി ബാഴ്സലോണ 2-0ന് ലീഡ് നേടി. ക്യാപ്റ്റൻ ലയണൽ മെസ്സിയും ബാർസലോണ യുവതാരം പെഡ്രിയുമാണ് ഗോൾ നേടിയത്. പക്ഷെ സെക്കന്റ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ലെവാന്റെ സമനില പിടിച്ചു. 57-ാം മിനുട്ടിൽ ഗൊൻസാലോ മെലോറയും 59-ാം മിനുട്ടിൽ ജോസ് ല്യൂസ് മേരാൾസും സ്കോർ ചെയ്തു. 64-ാം മിനുട്ടിൽ ഡoബലെയുടെ ഗോളിലൂടെ ബാർസലോണ ലീഡ് പിടിച്ചിരുന്നു. 83-ാം മിനുട്ടിൽ ലെവാന്റെ സെർജിയോ ലിയോണിലൂടെ സമനില പിടിച്ചു.