നീണ്ട ഇടവേളക്ക് ശേഷം അർജന്റീന ഇന്ന് കളത്തിൽ ഇറങ്ങുകയാണ്. സൗത്ത് അമേരിക്കയിലെ വേൾഡ് കപ്പ് ക്വാളിഫയർ മാച്ചിൽ 7-ാം റൗണ്ടിൽ അർജന്റീന ചിലിയെ നേരിടും. അർജന്റീനയുടെ മൈതാനത്താണ് മത്സരം നാളെ നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 5:30 ആണ് മത്സരം തുടങ്ങുന്നത്.

ഇതുവരെ നടന്ന നാല് മത്സരങ്ങളിൽ 3 വിജയവും 1 സമനിലയുമാണ് നേടിയത്. 10 പോയിന്റോടെ നീല പട രണ്ടാം സ്ഥാനത്താണ് ഉള്ളത്. എന്നാൽ ചിലി ആറാം സ്ഥാനത്താണ്. 4 മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും 2 തോൽവിയാണ് ഇതുവരെയുള്ള ചിലിയുടെ സമ്പാദ്യം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അർജന്റീനയുടെ ഇതുവരെയുള്ള മത്സരങ്ങളിലെ ടോപ് ഗോൾ സ്കോറന്മാർ മാർട്ടിനസും ഗോൺസാലസുമാണ്. ഇരുവരും 4 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ സ്കോർ ചെയ്തു. ഇന്റർ മിലാൻ മിഡ്ഫീൽഡറും മുൻ ബാഴ്സലോണ താരവുമായ 4 ഗോളുമായി വിദാലാണ് ടോപ് സ്കോറർ. എന്നാൽ പരിക്ക് കാരണം വിദാൽ ഈ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയില്ല.

നാളെ നടക്കുന്ന കളിയിലും ക്യാപ്റ്റൻ ലയണൽ മെസ്സിയിലാണ് അർജന്റീനയുടെ എല്ലാ പ്രതീക്ഷയും. ഇന്നത്തെ മത്സരത്തിലും മെസ്സിക്ക് ബാഴ്സലോണയിലെ മിന്നും പ്രകടനം തുടരാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

അർജന്റീന vs ചിലി സാധ്യതാ ഇലവൻ

അർജന്റീന (4-3-3): എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫ്യോത്ത്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ടാഗ്ലിഫിക്കോ, റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, ലൂക്കാസ് ഒകാംപോസ്, ഏഞ്ചൽ ഡി മരിയ, ലൗട്ടരോ മാർട്ടിനെസ്, ലയണൽ മെസ്സി.

ചിലി (4-2-3-1): ക്ലോഡിയോ ബ്രാവോ, മൗറീഷ്യോ ഇസ്ല, ഗാരി മെഡൽ, ഗില്ലെർമോ മാരിപാൻ, യുജെനിയോ മെന, ചാൾസ് അരംഗുയിസ്, എറിക് പുൾഗാർ, ഫാബിയൻ ഒറെല്ലാന, സീസർ പിനാരെസ്, അലക്സിസ് സാഞ്ചസ്, എഡ്വേർഡോ വർഗാസ്.

ആദ്യ മത്സരത്തിൽ നിർണായക താരമില്ലാതെ ബെൽജിയം!