അടുത്ത മാസം നടക്കുന്ന ഇക്വഡോറിനും പരാഗ്വേയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി മുതിർന്ന പ്രതിരോധ താരങ്ങളായ ഡാനി ആൽ‌വസ്, തിയാഗോ സിൽ‌വ എന്നിവരെ ബ്രസീൽ ടീമിലേക്ക് തിരിച്ചുവിളിച്ചു. 38 കാരനായ ആൽ‌വസിനെയും 36 കാരനായ സിൽ‌വയെയും ടീമിലേക്ക് തിരിച്ചു വിളിച്ചതായി ബ്രസീൽ കോച്ച് ടിറ്റെ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

മുൻ ബാഴ്‌സലോണ റൈറ്റ് ബാക്ക് ആൽ‌വ്സ് ഇപ്പൊൾ സാവോ പോളോയുടെ പ്രധാന കളിക്കാരിലൊരാളാണ് സിൽ‌വ ഇപ്പോൾ പ്രീമിയർ ലീഗ് ടീം ചെൽ‌സിയിലാണ്.
നാല് കളികളിൽ നിന്നും അർജൻ്റീനയേക്കാൾ രണ്ട് പോയിന്റ് മുന്നിലുള്ള ബ്രസീൽ നാല് വിജയങ്ങളുമായി തെക്കേ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ മുന്നിലാണ്.

10 തെക്കേ അമേരിക്കൻ ടീമുകൾ തമ്മിൽ മാർച്ചിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് കാരണം അവ മാറ്റിവച്ചു. ബ്രസീൽ അവസാനമായി കളിച്ചത് നവംബറിൽ ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തിയ മത്സരമാണ്. ആറുമാസമായി മത്സരങ്ങൾ ഒന്നുമില്ലാത്തത് ടീമിന് വെല്ലുവിളി ആണെന്ന് ടിറ്റെ പറയുന്നു.

മത്സരങ്ങൾ മാറ്റി വച്ചത് എല്ലാ തെക്കേ അമേരിക്കൻ ടീമുകളെയും ബാധിച്ചു. ഞങ്ങൾ ഓർമിക്കാൻ ആഗ്രഹിക്കാത്ത ഒരു യാഥാർത്ഥ്യമാണിത്. എന്നാൽ ഞങ്ങളുടെ മത്സരശേഷി ഉയർത്താൻ മറ്റ് സംവിധാനത്തിലൂടെ ഞങ്ങൾക്ക് കഴിയണം.” ടിറ്റെ പറഞ്ഞു.

സ്ക്വാഡ്:

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്‌സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമിറാസ്)

ഡിഫെൻഡർമാർ: ഡാനി ആൽ‌വ്സ് (സാവോ പോളോ), ഡാനിലോ, അലക്സ് സാൻ‌ഡ്രോ (യുവന്റസ്), റെനാൻ ലോഡി (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ഈഡർ മിലിറ്റാവോ (റയൽ മാഡ്രിഡ്), ലൂക്കാസ് വെരിസിമോ (ബെൻ‌ഫിക്ക), മാർക്വിൻ‌ഹോസ് (പാരീസ് സെൻറ് ജെർ‌മെയിൻ), തിയാഗോ സിൽ‌വ (ചെൽ‌സി)

മിഡ്‌ഫീൽഡർമാർ: കസെമിറോ (റയൽ മാഡ്രിഡ്), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), എവർട്ടൺ റിബീറോ (ഫ്ലമെംഗോ), ഫാബിൻഹോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പക്വെറ്റ (ലിയോൺ)

ഫോർവേഡ്സ്: എവർട്ടൺ (ബെൻഫിക്ക), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), ഗബ്രിയേൽ ബാർബോസ (ഫ്ലെമെംഗോ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), റിച്ചാർലിസൺ (എവർട്ടൺ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)