ലോകകപ്പിൻ്റെയും ഏഷ്യ കപ്പിൻ്റെയും ഭാഗമായി കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ഇന്ത്യ ഖത്തർ യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇന്ത്യൻ മിഡ്‌ഫീൽഡറും ചെന്നൈയിൻ എഫ്സി താരവും ആയ അനിരുദ്ധ് താപ്പക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ദോഹയിലെ ടീം ഹോട്ടലിലെ ഒരു പ്രത്യേക മുറിയിൽ ക്വാറന്റെയിനിലാണ് അദ്ദേഹം.

ലോകകപ്പിനും ഏഷ്യൻ കപ്പിനും വേണ്ടി ദോഹയിൽ നടന്ന യോഗ്യതാ മത്സരങ്ങളിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനോട് ഇന്ത്യ 1-0 ന് പരാജയപ്പെട്ടിരുന്നു.അനിരുദ്ധ് താപ്പ കോവിഡ് സ്ഥിരീകരിച്ചു എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിയാത്ത ഇന്ത്യ ഇന്ത്യ ഗ്രൂപ്പ് ഇ യിൽ പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ഇനി ഇന്ത്യക്ക് ജൂൺ 7 ന് ബംഗ്ലാദേശിനെതിരെയും ജൂൺ 15 ന് അഫ്ഗാനിസ്ഥാനെതിരെയും ആണ് അവശേഷിക്കുന്ന മത്സരങ്ങൾ. ഇവ രണ്ടും വിജയിക്കാൻ ആയിരിക്കും ഇന്ത്യയുടെ ശ്രമം.