ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫയർ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോറിനെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി.

ലോകകപ്പ് യോഗ്യത മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചു തകർപ്പൻ ഫോമിലാണ് ബ്രസീൽ. ബ്രസീലിനു വേണ്ടി റിച്ചാർലിസൺ, സൂപ്പർ താരം നെയ്മർ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

65ാം മിനുട്ടിലാണ് ബ്രസീലിൻ്റെ ആദ്യ ഗോൾ വന്നത്. നെയ്മർ കൊടുത്ത ബോൾ മനോഹരമായി റിച്ചാർലിസൺ വലയിലെത്തിച്ചു. തുടക്കം ആക്രമണത്തിൽ താളം കണ്ടെത്താൻ കഴിയാതെ വന്ന ബ്രസീൽ പിന്നെ നിരന്തരം എതിർ ബോക്‌സിൽ ബോളുകൾ എത്തിച്ചുകൊണ്ടേയിരുന്നു.

അതുവരെ മന്ദഗതിയിൽ പോയികൊണ്ടിരിക്കുന്ന ബ്രസീൽ 62-ാം മിനുട്ടിൽ ഗബ്രിയേൽ ജിസുസ് വന്നതിന് ശേഷമാണ് കൂടുതൽ ആക്രമണകാരികൾ ആയത്. 92-ാം മിനുട്ടിൽ ജിസുസ് ബ്രസീലിന് അനുകൂലമായി ഒരു പെനാൽറ്റി നേടിക്കൊടുത്തു.

ആദ്യം കിക്കെടുത്ത നെയ്മറിന് പെനാൽറ്റിയിൽ പിഴച്ചു എന്ന് തോന്നിപ്പിച്ചെങ്കിലും ഗോൾ കീപ്പറുടെ ഫൗൾ കണ്ട റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെട്ടു. അത് നിഷ്പ്രയാസം വലയിലാക്കിയ നെയ്മർ ബ്രസീലിന് മികച്ച വിജയം തന്നെ സമ്മാനിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ നെയ്മർ തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ബ്രസീലിന് വേണ്ടി 104 മത്സരങ്ങളിൽ നിന്നും 65 ഗോളുകളും 44 അസിസ്റ്റുകളും നെയ്മർ സ്വന്തം പേരിലാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ: പിന്നാലെ മറ്റൊരു സൂപ്പർ താരവും!