ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങുന്ന ബ്രസീൽ ഇന്ന് ഇക്വഡോറിനെ നേരിടും. എസ്റ്റാഡിയോ ബെയ്‌റ-റിയോ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാർ ആയി യോഗ്യത നേടാൻ ആണ് ബ്രസീൽ ശ്രമിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ആദ്യമായി ബ്രസീലിനെ മധ്യനിര താരം കസമെറോ നയിക്കും.

കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരെ 2-0 ന് ജയിച്ചതിന് ശേഷമാണ് ബ്രസീൽ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബൊളീവിയയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇക്വഡോറിന്റെയും വരവ്. കഴിഞ്ഞ മത്സരം ഇരു ടീമുകളും വിജയിച്ചതിനാൽ രണ്ടുപേർക്കും ആത്മവിശ്വാസമുണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇരു ടീമുകളും തമ്മിൽ ഇതുവരെ 32 ഏറ്റുമുട്ടിയപ്പോൾ കൂടുതലും വിജയിച്ചത് ബ്രസീലാണ്. 32 മത്സരങ്ങളിൽ അവർ 26 എണ്ണത്തിലും വിജയിച്ചു. രണ്ടെണ്ണത്തിൽ മാത്രമാണ് തോറ്റത്. ആകെ നാല് സമനിലയും വഴങ്ങി.

2017 ലാണ് ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത് അന്നത്തെ മത്സരത്തിൽ ബ്രസീൽ ഇക്വഡോറിനെ 2-0 ന് തോൽപ്പിച്ചിരുന്നു. പൗളിന്യോയുടെയും കുട്ടിന്യോയുടെയും ഗോളുകൾ ആണ് അന്ന് ബ്രസീലിന് വിജയം സമ്മാനിച്ചത്. ആ രണ്ട് താരങ്ങളും ഇന്ന് ബ്രസീൽ ഇലവനിലില്ല.

സൂപ്പർ താരം നെയ്മറുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ബ്രസീലിൻ്റെ ഇന്നത്തെ മത്സരം. റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ് തുടങ്ങിയവരും ഇന്ന് ഫോമിലേക്ക് ഉയർന്നാൽ മികച്ച പ്രകടനം തന്നെ ബ്രസീലിൽ നിന്ന് കാണാം. ബ്രസീലിൻ്റെ മധ്യനിരയും പ്രതിരോധ നിരയുമൊക്കെ വളരെ ശക്തമാണ്. കസമിറോയും പക്വറ്റെയും അടങ്ങുന്ന മധ്യനിരയും മാർക്കിന്യോസും മിലിട്ടാവോയും അടങ്ങുന്ന പ്രതിരോധ നിരയും ശരാശരിക്കും മുകളിലാണ്.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോർ 6-1ന് കൊളംബിയയെ പരാജയപ്പെടുത്തിയിരുന്നു. പെർവിസ് എസ്റ്റുപിനാൻ, മൊയ്‌സെസ് കൈസെഡോ എന്നിങ്ങനെ അവർക്ക് കഴിവുള്ള ഒരുപിടി മികച്ച യുവ താരങ്ങളുണ്ട്. ഇന്നത്തെ മത്സരത്തിൽ ബ്രസീൽ പേടിക്കേണ്ടതും ഇത് പോലെ അപകടം വിതക്കുന്ന താരങ്ങളെ ആയിരിക്കും.

ബ്രസീൽ vs ഇക്വഡോർ സാധ്യതാ ഇലവൻ

ബ്രസീൽ ഇലവൻ (4-3-3): അലിസൺ ബെക്കർ, എമേഴ്‌സൺ റോയൽ, ഈഡർ മിലിറ്റാവോ, മാർക്വിന്യോസ്, അലക്സ് സാൻഡ്രോ, ലൂക്കാസ് പക്വെറ്റ, കാസെമിറോ, എവർട്ടൺ റിബെയ്‌റോ, ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, നെയ്മർ

ഇക്വഡോർ ഇലവൻ (4-2-3-1): അലക്സാണ്ടർ ഡൊമിൻ‌ഗ്യൂസ്, ഏഞ്ചലോ പ്രെസിയാഡോ, റോബർട്ട് അർബൊലെഡ, സേവ്യർ അരിയാഗ, പെർ‌വിസ് എസ്റ്റുപിനൻ, മൊയ്‌സെസ് കൈസീഡോ, ക്രിസ്റ്റ്യൻ നോബോവ, ഫിഡൽ മാർട്ടിനെസ്, ഏഞ്ചൽ മെന, ജുവാൻ കാസാരെസ്, എനെർ വലൻസിയ