അർജന്റീന വേൾഡ് കപ്പ് ക്വാളിഫൈ 8-ാം റൗണ്ട് മത്സരത്തിൽ കൊളംബിയയെ നേരിടും. കൊളംബിയുടെ ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ സമയം നാളെ രാവിലെ 4:30 നാണ് മത്സരം ആരംഭിക്കും. ഫിഫ റാങ്കിങ്ങിൽ കൊളംബിയ 15ാം സ്ഥാനത്തും അർജന്റീന 8-ാം സ്ഥാനത്തുമാണ് ഉള്ളത്.

ഇതിനു മുന്നെ അർജന്റീന കൊളംബിയയുമായി ഏറ്റുമുട്ടിയത് 2019 ൽ കോപ്പ അമേരിക്കയിൽ ആയിരുന്നു. ആ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിന് കൊളംബിയ വിജയിച്ചിരുന്നു. ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കൊളംബിയൻ പ്ലെ മെയ്ക്കർ ജെയിംസ് റോഡ്രിഗസിന്റെ അഭാവം നാളത്തെ മത്സരത്തിൽ അർജന്റീനക്ക് ഗുണം ചെയ്യും.

കഴിഞ്ഞ മത്സരത്തിൽ ചിലിയോട് സമനിലയാണ് വഴങ്ങിയത്. ഈ മത്സരത്തിൽ സമ്പൂർണ ആധിപത്യം അർജന്റീനക്കായിരുന്നു. അർജന്റീനയുടെ അറ്റാക്കിങും മിഡ്ഫീൽഡും ഡിഫൻസും കൊളംബിയയെക്കാൾ ശക്തമാണ്.

സ്റ്റാറ്റസ്റ്റിക്സ് പ്രിവ്യൂ നോക്കുകയാണെങ്കിൽ അർജന്റീനക്ക് തന്നെയാണ് മുന്നിൽ. പന്ത് കൈവശം വെക്കുന്ന കാര്യത്തിലും നമ്പർ ഓഫ് അറ്റക്കിങ്ങിലും ഷൂട്ട് എടുക്കുന്നതിലും അർജന്റീന കൊളംബിയയെ പിന്നിലാക്കുന്നു.

മെസ്സി തന്നെയാണ് നാളത്തെ മത്സരത്തിന്റെ അർജന്റീനയുടെ കുന്തമുന. 2 ഗോളുമായി ബാഴ്സലോണ താരം തന്നെയാണ് സ്കലോണിയുടെ ടീമിന്റെ ടോപ് സ്കോറർ. ഫോമിലുള്ള റോഡ്രിഗോ ഡി പോളിന്റെയും ഡി മരിയയുടെയും സാന്നിധ്യം അർജന്റീനക്ക് മത്സരത്തിൽ മുൻതൂക്കം നൽക്കുന്നു.

കൊളംബിയ സാധ്യത ഇലവൻ :

ഡേവിഡ് ഓസ്പിന; സ്റ്റെഫാൻ മദീന, യെറി മിന, ഡേവിൻസൺ സാഞ്ചസ്, വില്യം ടെസിലോ; ജുവാൻ ക്വാഡ്രാഡോ, ഗുസ്താവോ കുല്ലാർ, മാറ്റിയസ് ഉറിബ്, വില്യം ബാരിയോസ്; ലൂയിസ് മുരിയലും ഡേവിഡ് സപാറ്റയും.

അർജന്റീന സാധ്യത ഇലവൻ :

എമിലിയാനോ മാർട്ടിനെസ്; ജുവാൻ ഫോയ്ത്ത്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, ജിയോവന്നി ലോ സെൽസോ, നിക്കോ ഗോൺസാലസ്, ലയണൽ മെസ്സി, മാർട്ടിനെസ്.