വേൾഡ് കപ്പ് ക്വാളിഫൈ 8-ാം റൗണ്ട് അർജന്റീന കൊളംബിയ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി. അർജന്റീനക്ക് വേണ്ടി ഡിഫന്റർ ക്രിസ്റ്റ്യൻ റൊമേറോയും ഡിഫൻസീവ് മിഡ്ഫീൽഡർ ലിയാൻ‌ഡ്രോ പരേഡെസുമാണ് ഗോൾ സ്കോർ ചെയ്തത്. ലൂയിസ് മുരിയേലും മിഗുവൽ ബോർജയുമാണ് കൊളംബിയക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആദ്യ പകുതിയിലെ 3-ാം മിനുട്ടിലും 8-ാം മിനുട്ടിലുമായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും പിറന്നത്. റൈറ്റ് വിംഗിൽ നിന്ന് റോഡ്രിഗോ ഡി പോൾ എടുത്ത ഫ്രീകിക്ക് ഡിഫന്റർ ക്രിസ്റ്റ്യൻ റൊമേറോ മനോഹരമായ ഹെഡിലൂടെ വലയിലെത്തിച്ചു. 8-ാം മിനുട്ടിൽ കൊളംബിയയുടെ പെനാൽറ്റി ബോക്സിൽ ഒരു കൂട്ട പൊരിച്ചിനിടയിൽ ബോൾ അർജന്റീനൻ വിംഗർ ഗൊൻസാലെസിന്റെ കാലുകളിൽ എത്തി. താരം ഒരു ബാക്ക് ഹീലിലൂടെ ബോൾ ലിയാൻ‌ഡ്രോ പരേഡെസിന് എത്തിച്ചു. താരം സൂപ്പർ ഫിനിഷിലൂടെ ലീഡ് 2 ആയി വർദ്ധിപ്പിച്ചു.

ആദ്യ പകുതിയിൽ കൊളംബിയക്ക് വലിയ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല. 5 ഷോട്ടുകൾ എടുത്ത കൊളംബിയ ഓൻ ടാർഗെറ്റ് ഷൂട്ട് ഒന്നേ ഉണ്ടായിരുന്നുള്ളൂ. യുവന്റസ് താരം ജുവാൻ ക്വാഡ്രാഡോയുടെ കോർണറുകളും ക്രോസുകളും അർജന്റീനക്ക് അപകട സൂചനയായെങ്കിലും അതെല്ലാം അർജന്റീനൻ പ്രതിരോധ നിര ക്ലിയർ ചെയ്തു. ആദ്യ പകുതിയിലെ 40-ാം മിനുട്ടിൽ കൊളംബിയൻ ഡിഫന്റർ യെറി മിന അർജന്റീനൻ ഗോളി മാർട്ടീനസിനെ ഫൗൾ ചെയ്തതിന്റെ ഫലമായി താരത്തിന് പരിക്കേൽക്കുകയും ഗോളിക്ക് കളി തുടരാൻ കഴിയാതെ മൈതാനം വിടുകയും ചെയ്തു.

രണ്ടാം പകുതിയിൽ കെളംബിയ അറ്റാക്കിംഗ് മൂർച്ച കൂട്ടാൻ വേണ്ടി 3 താരങ്ങളെ സബ്സ്റ്റിട്യൂട്ട് ചെയ്തു. തൽഫലമായി 51-ാം മിനുട്ടിലെ കൊളംബിയയുടെ അറ്റാക്കിൽ ഒട്ടാമെന്റി മാറ്റിയസ് ഉറിബിനെ ഫൗൾ ചെയ്ത് പെനാൽറ്റി വഴങ്ങുകയും ചെയ്തു. ആ ഒരു പെനാൽറ്റി ലൂയിസ് മുരിയേൽ ഗോളാക്കുകയും ചെയ്തു. അതിനു ശേഷം അർജന്റീന നിരന്തരമായി അറ്റാക്ക് ചെയ്തു. പക്ഷെ ഗോളിയുടെ അപാര സെവുകൾ അർജന്റീനക്ക് തിരിച്ചടിയായി. കൊളംബിയയുടെ സമനില ഗോൾ വന്നത് ഇഞ്ചുറി ടൈമിൽ ആയിരുന്നു. ജുവാൻ ക്വാഡ്രാഡോയുടെ ക്രോസ് മിഗുവൽ ബോർജ ഹെഡിലൂടെ ഫിനിഷ് ചെയ്തു.

സ്റ്റാറ്റിക്ക്സ് നോക്കുകയാണെങ്കിൽ അർജന്റീനക്കായിരുന്നു മുൻതൂക്കം. 15 (8) ഷൂട്ട് അർജന്റീനയും 12 ( 5 ) കൊളംബിയയും എടുത്തു. ബോൾ പൊസിഷനും അർജന്റീനക്കായിരുന്നു കൂടുതൽ. കോർണറുകളും ക്രോസുകളും നേടുന്നതിൽ കൊളംബിയ മുന്നിട്ടു നിന്നു. കൂടുതൽ ഫൗളുകളും മഞ്ഞ കാർഡ് നേടിയത് കൊളംബിയ ആയിരുന്നു. ഈ സമനിലയിലൂടെ 12 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തും കൊളംബിയ 8 പോയിന്റോടെ 5-ാം സ്ഥാനത്തും തുടരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ബാൻ ന്യൂസിൻ്റെ യാഥാർത്ഥ്യമെന്ത്?