ഉക്രെയ്ൻ vs നോർത്ത് മാസഡോണിയ

ഇന്നത്തെ ആദ്യ മത്സരത്തിൽ ഉക്രെയ്നും നോർത്ത് മാസിഡോണിയയും തമ്മിലാണ്. ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന് റൊമാനിയയിൽ വെച്ച് മത്സരം ആരംഭിക്കും. ഫിഫ റാംങ്കിങിൽ ഉക്രെയ്ൻ 24-ാം സ്ഥാനത്തും മാസിഡോണിയ 62-ാം സ്ഥാനത്തുമാണ് . റാംങ്കിങ് വെച്ച് നോക്കുകയാണെങ്കിൽ ഉക്രെയ്നാണ് വിജയ സാധ്യത കൂടുതൽ. അവസാനമായി ഈ രാജ്യങ്ങൾ തമ്മിൽ കളിച്ച് 4 മത്സരങ്ങളാണ്. അതിൽ രണ്ട് വിജയം ഉക്രെയ്നും ഒരു വിജയ മാസിഡോണിയയും നേടി. ഒരു മത്സരം ഗോൾ രഹിത സമനിലയിലുമായി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഗ്രൂപ്പ് സി യിൽ ഉള്ള ഈ ടീമുകൾ ആദ്യ മത്സരത്തിൽ തോറ്റിരുന്നു. ഉക്രെയ്ൻ ശക്തരായ നെതർലന്റ്സിനോട് 3:2 ന്റെ തോൽവിയാണ് വഴങ്ങിയത്. മാസിഡോണിയ 3:1 നാണ് ഓസ്ട്രിയയോട് തോറ്റത്. ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

ഉക്രെയ്ൻ സാധ്യത ഇലവൻ:

ബുഷൻ, ഒലെക്സാണ്ടർ കരാവേവ്, ഇല്യ സബാർണി, മൈക്കോള മാറ്റ്വിയെങ്കോ, വിറ്റാലി മൈകോലെൻകോ, റുസ്ലാൻ മാലിനോവ്സ്കി, സെർജി സിഡോർചുക്, ഒലെക്സാണ്ടർ സിൻചെങ്കോ, ആൻഡ്രി യർമോലെൻകോ, റോമൻ യാരെംചുക്ക്, വിക്ടർകോവൻ.

മാസിഡോണിയ സാധ്യത ഇലവൻ:

ഡിമിട്രിയേവ്സ്കി, ഇസ്ജാൻ അലിയോസ്കി, വിസാർ മുസ്‌ലിയു, ഡാർക്കോ വെൽകോവ്സ്കി, സ്റ്റെഫാൻ റിസ്റ്റോവ്സ്കി, ബോബൻ നിക്കോളോവ്, എൽജിഫ് എൽമാസ്, അരിജാൻ അഡെമി, എനിസ് ബാർഡി, അലക്സാണ്ടർ ട്രാജ്‌കോവ്സ്കി, ഗോരൻ പാണ്ദേവ്.

ഡെന്മാർക്ക് vs ബെൽജിയം

ഇന്നത്തെ രണ്ടാമത്തെ മത്സരം ഡെർമാർക്കും ബെൽജിയവും തമ്മിലാണ്. ഗ്രൂപ്പ് ബി യിലെ ഇരു ടീമിന്റെയും രണ്ടാം റൗണ്ട് മത്സരമാണ്. ഫിഫ റാങ്കിങിൽ ബെൽജിയം ഒന്നാമതും ഡെന്മാർക്ക് 10 -ാം സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ബിയിലെ ശക്തമായ ടീമുകൾ തമ്മിലുള്ള പോരാട്ടമാണെന്ന് പറയാം. ഇന്ത്യൻ സമയം 9:30 ന് ഡെന്മാർക്കിൽ വെച്ച് മത്സരം ആരംഭിക്കും.

ഡെന്മാർക്കറിന്റെ പ്ലെ മെയ്ക്കറായ ക്രിസ്ത്യൻ എറിക്സന്റെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടി വരും. ആദ്യ മത്സരത്തിൽ ബെൽജിയം റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചിരുന്നു. ഡെന്മാർക്ക് ആദ്യ മത്സരത്തിൽ ഫിൻലാന്റിനോട് 1:0 തോവിയാണ് വഴങ്ങിയത്. ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ ഡെന്മാർക്കിന് വിജയം അനിവാര്യമാണ്.

ഡെന്മാർക്ക് സാധ്യത ഇലവൻ:

കാസ്പർ ഷ്മൈച്ചൽ, ഡാനിയൽ വാസ്, സൈമൺ കെജർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ജോവാകിം മുഹ്‌ലെ, മത്തിയാസ് ജെൻസൻ, പിയറി-എമിലി ഹജ്ജ്ജർഗ്, തോമസ് ഡെലാനി, യൂസഫ് പൗൾസൺ, ജോനാസ് വിൻഡ്, മാർട്ടിൻ ബ്രൈത്‌വൈറ്റ്.

ബെൽജിയം സാധ്യത ഇലവൻ:

കോർട്ടോയിസ്, തോമസ് വർമലെൻ, ഡെഡ്രിക് ബോയറ്റ, ടോബി ആൽ‌ഡർ‌വെയർ‌ഡ്, തോർഗൻ‌ ഹസാർഡ്, യൂറി ടൈലെമാൻ‌സ്, ലിയാൻ‌ഡർ‌ ഡെൻഡോങ്കർ‌, തോമസ്‌ മുനിയർ‌, യാനിക് കാരാസ്കോ, റൊമേലു ലുകാകു, ഡ്രൈസ് മെർ‌ട്ടൻ‌സ്.

നെതർലന്റ്സ് vs ഓസ്ട്രിയ

ഇന്നത്തെ അവസാന മത്സരത്തിൽ നെതർലന്റ്സ് ഓസ്ട്രിയയെ നേരിടും. ഇരു ടീമും രണ്ടാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്. നെതർലന്റ്സിലെ ജൊഹാൻ ക്രയ്ഫ് അരീന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12:30 ന് മത്സര ആരംഭിക്കും. ഫിഫ റാംങ്കിങിൽ നെതർലന്റ്സ് 16-ാം സ്ഥാനത്തും ഓസ്ട്രിയ 23-ാം മതുമാണ്.

രണ്ട് ടീമും ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചിരുന്നു. നെതർലന്റ്സ് ഉക്രെയ്നെ 3:2 ന് തോൽപ്പിച്ചു. ഓസ്ട്രിയ 3:1 ന് നോർത്ത് മാസഡോണിയയെ തോൽപ്പിച്ചു. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്വാട്ടർ ഉറപ്പിക്കാൻ സാധിക്കും.

നെതർലന്റ്സ് സാധ്യത ഇലവൻ:

സ്റ്റെക്കെലെൻബർഗ്, ജുറിയൻ ടിംബർ, സ്റ്റെഫാൻ ഡി വ്രിജ്, ഡെയ്‌ലി ബ്ലൈൻഡ്, ഡെൻസൽ ഡംഫ്രീസ്, മാർട്ടൻ ഡി റൂൺ, ഫ്രെങ്കി ഡി ജോങ്, ഓവൻ വിജൻഡാൽ, ജോർജീനിയോ വിജ്‌നാൽഡം, വെഗോർസ്റ്റ്, മെംഫിസ് ഡെപെയ്.

ഓസ്ട്രിയ സാധ്യത ഇലവൻ:

ബാച്ച്മാൻ, മാർട്ടിൻ ഹിൻ‌ടെറെഗർ, ഡേവിഡ് അലബ, അലക്സാണ്ടർ ഡ്രാഗോവിക്, സേവർ ഷ്ലാഗർ, ആൻഡ്രിയാസ് ഉൽമർ, മാർസെൽ സാബിറ്റ്‌സർ, കോൺറാഡ് ലെയ്മർ, സ്റ്റെഫാൻ ലെയ്‌നർ, ക്രിസ്റ്റോഫ് ബൗഗാർട്ട്നർ, സനാ കലാജ്ഡിക്.