യൂറോകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ ബെൽജിയം റഷ്യ പോരാട്ടത്തിൽ റഷ്യക്കെതിരെ ബെൽജിയം മൂന്ന് ഗോളിൻ്റെ തകർപ്പൻ ജയം സ്വന്തമാക്കി. മത്സരത്തിൽ ലുകാകു രണ്ട് ഗോളുകളും മുയ്നിയർ ഒരു ഗോളും ബെൽജിയത്തിന് വേണ്ടി നേടി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

റഷ്യയിൽ വച്ച് നടന്ന മത്സരത്തിൽ തുടക്കം മുതലേ ബെൽജിയം ആയിരുന്നു മത്സരത്തിൽ മികച്ചുനിന്നത്. ആദ്യ നിമിഷം മുതൽ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയ ബെൽജിയം 10-ാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടി. റഷ്യൻ ഫിഫൻസിൽ വന്ന ഒരു പിഴവ് ലുകാകു ഗോൾ ആക്കി മാറ്റുകയായായിരുന്നു.

27-ാം മിനുട്ടിൽ കാസ്റ്റഗ്നെക്ക് പരിക്ക് പറ്റിയത് കാരണം മുയ്നിയർ പകരക്കാരനായി ഇറങ്ങി. കളത്തിൽ ഇറങ്ങി 7 മിനിട്ടുകൾക്ക് ശേഷം അദ്ദേഹം ബെൽജിയത്തിനായി ഗോൾ നേടുകയും ചെയ്തു. 88-ാം മിനുട്ടിൽ ലുകാകു വീണ്ടും ഗോൾ നേടി ഗോൾ നില മൂന്നായി ഉയർത്തി. മത്സരത്തിൽ ഉടനീളം 9 ഷോട്ടുകൾ എടുത്ത ബെൽജിയം നാലെണ്ണം ഓൺ ടാർഗറ്റിൽ എത്തിച്ചു. അതിൽ മൂന്നും ഗോളുകൾ ആയി മാറി.

പരിക്ക് കാരണം സൂപ്പർ താരങ്ങളായ ഡി ബ്രുയിനും ഹസാർഡും ഇല്ലാതെയാണ് ബെൽജിയം റഷ്യക്കെതിരെ ഇറങ്ങിയത്. കളിയുടെ ഉത്തരവാദിത്തം മുഴുവൻ ഇൻ്റർ മിലാൻ താരം ലുകാകുവിൽ ആയിരുന്നു. അത് അദ്ദേഹം വളരെ ഭംഗിയായി നിർവഹിച്ചു. ആദ്യ കളിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി ബെൽജിയത്തിന് മികച്ച വിജയം സമ്മാനിച്ചു.

വിജയപ്രതീക്ഷയുമായി ഇറങ്ങിയ റഷ്യ തുടക്കം മുതലേ ബെൽജിയത്തിന് മുന്നിൽ പതറുന്നതാണ് കണ്ടത്. മത്സരത്തിൽ വെറും 34% മാത്രം ബോൾ പൊസിഷൻ നിൽനിർത്തിയ അവർ ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിൽ എത്തിച്ചത്. സൂപ്പർ താരങ്ങൾ ഇല്ലാതെ വലിയ വിജയം സ്വന്തമാക്കിയ ബെൽജിയം ആത്മവിശ്വാസത്തോടെയായിരിക്കും അടുത്ത മത്സരത്തിന് ഇറങ്ങുന്നത്.