യൂറോ കപ്പിലെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരെ ഇന്ന് അറിയാം. ഇന്ന് രാത്രി 9:30 ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. രണ്ട് മത്സരങ്ങളും ഗ്രൂപ്പ് എയിലെ ടീമുകൾ തമ്മിലാണ്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ഇറ്റലിയും വെയ്ൽസും ഏറ്റുമുട്ടും. അടുത്ത മത്സരം മൂന്നും നാലും സ്ഥാനക്കാരായ സ്വിറ്റ്സർലന്റും തുർക്കിയും തമ്മിലാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇറ്റലി വെയിൽസ് മത്സരം ഇറ്റലിയിലെ സ്റ്റഡിയോ ഒളിപ്പികോയിൽ നടക്കും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമായിരിക്കും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാർ. ഇറ്റലി രണ്ട് മത്സരവും വിജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. വെയിൽസ് ആണെങ്കിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും നേടി 4 പോയിന്റോടെ ഇറ്റലിയുടെ തൊട്ടു പിന്നിലുണ്ട്.

അസൂറി പട കളിച്ച രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങിയിട്ടില്ല. സ്വിറ്റ്സർലന്റിനെതിരെയായ മത്സരത്തിന് ശേഷം തുടർച്ചയായ 10-ാം മത്സരമാണ് ക്ലീൻ ഷീറ്റോടെ ഇറ്റലി വിജയിക്കുന്നത്. ഇതിനൊടകം തന്നെ 29 മത്സരങ്ങൾ തോവിയറിയാതെയാണ് ഇറ്റലി കളിച്ചു കൊണ്ടിരിക്കുന്നത്. യൂറോയിൽ രണ്ട് മത്സരങ്ങളിൽ എതിർ ഗോൾ വലയിലേക്ക് ആറ് ഗോളുകളാണ് അടിച്ചു കയറ്റിയത്.

വെയ്ൽസിന് തുർക്കിയോട് കളിച്ച മത്സരം മാത്രമാണ് ക്ലീൻ ഷീറ്റ് കിട്ടിയത്. സ്വിറ്റ്സർലന്റിനെതിരെയായ മത്സരം ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 2003 ന് ശേഷമാണ് ഇറ്റലിയും വെയ്ൽസും ഒരുമിച്ച് മത്സരിക്കുന്നത്. അന്നത്തെ മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത 4 ഗോളിന് വെയ്ൽസിനെ തോൽപ്പിച്ചിരുന്നു.

ഫിഫ റാംങ്കിഗിൽ ഇറ്റലി 7-ാം സ്ഥാനത്തും വെയ്ൽസ് 17-ാം സ്ഥാനത്തുമാണ്. സ്ക്വാഡ് വാല്യു നോക്കുകയാണെങ്കിൽ 624 മില്യൺ യൂറോയാണ് ഇറ്റലിയുടെ സ്ക്വാഡ് വാല്യു. 147 മില്യൺ യൂറോയാണ് വെയ്ൽസിന്റേത്. ഇരു ടീമും ഇതുവരെ കളിച്ച മത്സരങ്ങളിലെ ശരാശരി കണക്കുകൾ എടുത്ത് നോക്കുമ്പോൾ വെയ്ൽസിനേക്കാൾ എല്ലാ മേഖലയിലും ഇറ്റലിക്കാണ് ആധിപത്യം.

ഏറ്റവും കൂടുതൽ ബോൾ പൊസിഷൻ , ഏറ്റവും കൂടുതൽ അറ്റാക്ക്, ഏറ്റവും കൂടുതൽ ഷോട്ടുകൾ ഇവയിലെല്ലാം ഇറ്റലിയാണ് മുന്നിൽ. എതിർ ടീമിന്റെ ഭാഗത്തു നിന്നും ഷോട്ടുകൾ വഴങ്ങുന്ന കാര്യത്തിൽ വെയ്ൽസിനേക്കാൾ കുറഞ്ഞ ശരാശരിയാണ് ഇറ്റലിയുടേത്. ഏറ്റവും കൂടുതൽ കോർണറുകൾ നേടിയ കാര്യത്തിലാണ് വെയ്ൽസ് മുന്നിൽ നിൽക്കുന്നത്.

4-3-3 എന്ന ഫോർമാഷനിൽ കളിപ്പിക്കുന്ന ഇറ്റലിയുടെ കോച്ചായ ഇറ്റലിക്കാരനായ റോബർട്ടോ മാൻസിനിയാണ് അവരുട കരുത്ത്. യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തത് മിഡ്ഫീൽഡറായ മാനുവൽ ലോക്കറ്റെല്ലിയും ഫോർവേഡർ സിറോ ഇമ്മൊബൈലിയും ആണ്. ഇരു താരങ്ങളും രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. സിറോ ഇമ്മൊബൈൽ, ഡൊമെനിക്കോ ബെറാർഡി, റാഫേൽ ടോളി, നിക്കോള ബറെല്ല എന്നീ താരങ്ങൾ ഓരോ അസിസ്റ്റും നേടി.

4-2-3-1 എന്ന ഫോർമാഷനിലാകും വെൽ സ്കാരനായ റോബർട്ട് പേജ് വെയ്ൽസിനെ ഇറക്കുന്നത്. റയൽ മാഡ്രിഡ് വിംഗർ ബെയിൽ ആണ് വെൽസിന്റെ കരുത്ത്. കീഫർ മൂർ , കോന്നർ റോബർട്ട്സ് , ആരോൺ റാംസി എന്നിവർ ഓരോ ഗോൾ വീതം നേടി. രണ്ട് അസിസ്റ്റുകൾ നേടി ബെയിൽ ആണ് ടീമിൽ മുന്നിൽ.

ഇറ്റിലി സാധ്യത ഇലവൻ :

ജിയാൻ‌ലൂഗി ഡോണറുമ്മ, ജിയോവന്നി ഡി ലോറെൻസോ, ലിയോനാർഡോ ബോണൂസി, ഫ്രാൻസെസ്കോ അസെർബി, എമേഴ്‌സൺ പാൽമിയേരി, നിക്കോള ബറെല്ല, ജോർ‌ജിൻ‌ഹോ, മാനുവൽ ലോക്കറ്റെല്ലി, ഡൊമെനിക്കോ ബെറാഡി, ആൻഡ്രെ ബെലോട്ടി, ഫെഡറിക്കോ ചിസെ

വെയ്ൽസ് സാധ്യത ഇലവൻ:

ഡാനി വാർഡ്, ബെൻ ഡേവിസ്, ജോ റോഡൺ, ക്രിസ് മെഫാം, കോന്നർ റോബർട്ട്സ്, ഈതൻ അമ്പാഡു, ജോ അലൻ, ഗാരെത് ബെയിൽ, ആരോൺ റാംസെ, ഡാനിയൽ ജെയിംസ്, കീഫർ മൂർ.