വിജയകരമായി അവസാനിച്ച യൂറോകപ്പ് ടൂർണമെൻ്റ് അടുത്ത തവണ കൂടുതൽ ആവേശകരമാക്കാൻ സംഘാടകരായ യുവേഫ ഒരുങ്ങുന്നു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ആയി ഉയർത്തി ടൂർണമെന്റ് വീണ്ടും വിപുലീകരിക്കാനാണ് യുവേഫ ഉദ്ദേശിക്കുന്നത്. ഈ ഒരു തീരുമാനത്തിലൂടെ ടൂർണമെൻ്റിന്റെ ജനപ്രീതി ഉയർത്താനും യുവേഫ ശ്രമിക്കുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2016 ലാണ് യൂറോകപ്പ് 16 ടീമുകളിൽ നിന്ന് 24 ടീമുകളിലേക്ക് ഉയർത്തിയത്. 2028 മുതൽ യോഗ്യതക്കായി മത്സരിക്കുന്ന 55 രാജ്യങ്ങളിൽ നിന്നും 32 രാജ്യങ്ങളെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാനാണ് യുവേഫ ശ്രമിക്കുന്നത്. ഈ ഒരു കാര്യത്തെ പറ്റി ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.

എട്ട് ടീമുകളെ കൂടി അധികമായി പരിഗണിച്ചാൽ ടൂർണമെൻ്റ് കൂടുതൽ ആവേശകരമാകും എന്നാണ് സംഘാടകരുടെ കണക്ക് കൂട്ടൽ. നിലവിൽ 24 ടീമുകൾ മത്സരിക്കുന്ന ടൂർന്മെൻ്റ് വളരെ ആവേശകരമാണ്. ഇതിന് പുറമെ അടുത്ത വർഷം മുതൽ 8 ടീമുകൾ കൂടി എത്തുമ്പോൾ ആവേശവും ജനപ്രീതിയും വർദ്ധിക്കും എന്നത് തീർച്ച.

1996 മുതൽ 2012 വരെ 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി യൂറോകപ്പിൽ ഏറ്റുമുട്ടിയത്. അതിൽ നിന്നും ആദ്യ രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് കടക്കും. പിന്നീട് കാലക്രമേണ ടീമുകളുടെ എണ്ണം വർദ്ധിച്ചു. ഇനി ടീമുകളുടെ എണ്ണം കൂടുമ്പോൾ മരണ ഗ്രൂപ്പുകളുടെ എണ്ണം കൂടാൻ സാധ്യത കുറവാണ്.

32 ടീമുകളുള്ള യൂറോകപ്പിന് അതാണ് സംഘാടകർ കാണുന്ന മറ്റൊരു നേട്ടം. അത് വലിയ ടീമുകൾ തമ്മിൽ നോക്കൗട്ട് ഘട്ടങ്ങളിൽ മാത്രം ഏറ്റുമുട്ടാൻ കാരണമാകും. ഈ വർഷം യൂറോയിൽ സംഭവിച്ച പോലെ ടീമുകളുടെ എണ്ണം കൂടുമ്പോൾ വമ്പൻ ടീമുകൾ ആയ ഫ്രാൻസും ജർമ്മനിയും പോർച്ചുഗലും പോലെയുള്ള ടീമുകൾ ഒരുമിച്ച് ഒരു ഗ്രൂപ്പിൽ വരാൻ സാധ്യതയില്ല.

2026 ലോകകപ്പ് മുതൽ 32 ൽ നിന്ന് 48 ആയി ടീമുകളെ ഉയർത്താനുള്ള ഫിഫയുടെ പാതയാണ് യുവേഫയും പിന്തുടരുന്നത്. ഫുട്ബോൾ ടൂർണ്ണമെൻ്റുകൾക്ക് ദിനംപ്രതി ജനപ്രീതി വർദ്ധിച്ചു വരുന്നതാണ് സംഘാടകരെ കൂടുതൽ ടീമുകളെ ഉൾപ്പെടുത്താൻ നിർബന്ധിതരാക്കുന്നത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിപുലീകരിക്കുന്ന തീരുമാനം യുവേഫ എപ്പോൾ ആണ് ഔദ്യോഗികമായി കൈക്കൊള്ളുക എന്നത് വ്യക്തമല്ല. 1990 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഇറ്റലിയ്ക്കാണ് യൂറോ 2028 ന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യത കാണുന്നത്. എന്നാൽ 24 ടീമുകളുള്ള ഒരു ഇവന്റിനെപ്പോലും നേരിടാൻ സ്റ്റേഡിയങ്ങൾക്ക് കാര്യമായ അറ്റകുറ്റ പണികൾ ആവശ്യമാണ്. മാത്രമല്ല മറ്റ് അത്യാവശ്യ കാര്യങ്ങളും ഇറ്റലി ഒരുക്കേണ്ടി വരും.

2018 ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യക്ക് ആതിഥേയത്വം വഹിക്കുന്നതിനേക്കാൾ വലിയ തുകയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ചിലവയായത്. 2012 ലും 2016 ലും ടൂർണമെൻ്റ് നടത്താൻ കഴിയാതിരുന്ന തുർക്കിക്ക് മറ്റൊരു ബിഡ് ഉപയോഗിച്ച് വീണ്ടും ഒരു ദേശീയ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ സാധിക്കും.