യൂറോ കപ്പിലെ ആദ്യത്തെ ക്വാട്ടർ മത്സരത്തിൽ മുൻ യൂറോ ജേതാക്കളായ സ്പെയിൻ സ്വിറ്റ്സർലന്റിനെ നേരിടും. റഷ്യയിലെ സെന്റ് പിറ്റേഴ്സ്ബർഗിൽ ഇന്ത്യൻ സമയം 9:30 ന് മത്സരം ആരംഭിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവസാനത്തെ ആറ് മത്സരങ്ങളിൽ ഈ തമ്മിൽ രാജ്യങ്ങൾ ഏറ്റുമുട്ടിയപ്പോൾ കൂടുതൽ വിജയം നേടിയത് സ്പെയിനാണ്. ഇതിൽ മൂന്ന് വിജയവും രണ്ട് സമനിലയും ഒരു തോൽവിയും ഉൾപ്പെടുന്നു. അവസാനമായി ഈ രാജ്യങ്ങൾ ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷത്തെ യുവേഫ നാഷൻ ലീഗിലായിരുന്നു. ആ മത്സരത്തിൽ ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

സ്പെനിനെ നേരിടുന്ന സ്വിറ്റ്സർലന്റിന് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക സസ്പെൻഷനിലാണ്. ഈ യൂറോ കപ്പിൽ താരം രണ്ട് മഞ്ഞ കാർഡ് കിട്ടിയതിനാൽ താരത്തിന് ഒരു മത്സരത്തിലെ സസ്പെൻഷൻ ലഭിച്ചിരിക്കുന്നു. ഈ ആഴ്സണൽ മിഡ്ഫീൽഡറുടെ അഭാവം സ്വിറ്റ്സർലന്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടി വരും.

മറുപക്ഷത്ത് സ്പെയിൻ കരുത്ത് വർധിപ്പിച്ച് തന്നെയാണ് വരുന്നത്. ഒരുപാട് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ സ്പെയിൻ സ്ട്രൈക്കർ അൽവാരോ മൊറാട്ട സ്കോർ ചെയ്ത് തുടങ്ങിയത് വലിയ പ്രതീക്ഷയാണ് സ്പെയിനിന് തരുന്നത്. ആവേശകരമായ പ്രീ ക്വാട്ടർ മത്സരത്തിൽ ക്രൊയേഷ്യ 3:5 ന് തോൽപ്പിച്ചാണ് സ്പെയിൻ വരുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ വന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്.

മത്സരത്തിൽ സ്പെയിനായി പാബ്ലോ സരബിയ , അൽവാരോ മൊറാട്ട , ഫെറാൻ ടോറസ് , അപ്ലിക്കുയേറ്റ , മൈക്കൽ ഒയിർസബാൽ എന്നീ താരങ്ങൾ സ്കോർ ചെയ്തു. രണ്ട് ഗോൾ സ്കോർ ചെയ്ത പാബ്ലോ സരബിയ , അൽവാരോ മൊറാട്ട , ഫെറാൻ ടോറസ് എന്നീ താരങ്ങളാണ് സ്പെയിനിന്റെ ഈ യൂറോ കപ്പിലെ ടോപ് സ്കോറർന്മാർ. ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് ഡാനി ഓൾമോ , ജെറാഡ് മൊറേനോ എന്നിവരാണ്.

നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ചാണ് സ്വിറ്റ്സർലന്റ് ക്വാട്ടറിലേക്ക് പ്രവേശിച്ചത്. ഫുട്ബോൾ ആരാധകർക്ക് ആവേശം തന്ന മറ്റൊരു മത്സരം കൂടിയായിരുന്നു ഇത്. പെനാൽട്ടി ഷൂട് ഔട്ടിലായിരുന്നു ഫ്രാൻസിനെ സ്വിറ്റ്സർലന്റ് തോൽപ്പിച്ചത്. 120 മിനുട്ട്സ് 3:3 സമനിലയിൽ പിരിഞ്ഞു. ഷൂട് ഔട്ടിൽ അഞ്ച് കിക്കും സ്വിറ്റ്സർലന്റ് താരങ്ങൾ ഗോൾ ആക്കി മാറ്റി. അഞ്ചാമത്തെ കിക്ക് എടുക്കാൻ വന്ന എംബാപ്പെയുടെ ഷോട്ട് സ്വിറ്റ്സർലന്റ് ഗോളി യാൻ സോമർ സേവ് ചെയ്ത് സ്വിറ്റ്സർലന്റ് വിജയിക്കുകയും ചെയ്തു.

മൂന്ന് ഗോൾ സ്കോർ ചെയ്ത ഹാരിസ് സെഫെറോവിക് ആണ് സ്വിറ്റ്സർലന്റ് ടോപ് സ്കോറർ. രണ്ട് ഗോൾ നേടിയ ഷാക്കിരിയും രണ്ടാമത് ഉണ്ട്. നാല് അസിസ്റ്റ് നേടിയ സ്റ്റീവൻ സുബർ മികച്ച ഫോമിലാണ് ഉള്ളത്. സസ്പെൻഷനിലായ ഗ്രാനിറ്റ് ഷാക്കയ്ക്ക് പകരം ഡെനിസ് സക്കറിയ വരാനാണ് സാധ്യത.

സ്പെയിൻ സാധ്യത ഇലവൻ:


സൈമൺ; അസ്പിലിക്കുറ്റ, എറിക് ഗാർസിയ, ലാപോർട്ട്, ജോർഡി ആൽ‌ബ; കോക്ക്, സെർജിയോ ബുസ്‌ക്വറ്റ്സ്, പെഡ്രി; പാബ്ലോ സരബിയ, അൽവാരോ മൊറാറ്റ, ഫറാൻ ടോറസ്

സ്വിറ്റ്സർലന്റ് സാധ്യത ഇലവൻ:


സോമർ; എൽവെഡി, അകാൻജി, റോഡ്രിഗസ്; വിഡ്‌മർ, ഫ്രീലർ, സക്കറിയ, സുബർ; ഷാക്കിരി; എംബോളോ, സെഫെറോവിക്.