ഇന്ന് യൂറോ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ലോക കപ്പ് സെമി ഫൈനലിസ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന് ആരംഭിക്കും. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിലെ വിജയിയെ ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

നിലവിലെ ഫിഫ റാംങ്കിഗിൽ ഇംഗ്ലണ്ട് 4-ാം സ്ഥാനത്തും ക്രൊയേഷ്യ 14 -ാം സ്ഥാനത്തുമാണ്. ഇവർ തമ്മിൽ ഇതിനു മുൻപ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ടിന് തന്നെയായിരുന്നു മുൻതൂക്കം. മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ട് വിജയിക്കുകയും ഒരു മത്സരം ഗോൾ രഹിത സമനില ആകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം ക്രൊയേഷ്യ വിജയിച്ചിരുന്നു.

2018 റഷ്യ ലോകകപ്പിൽ ആയിരുന്നു ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ വിജയം. റഷ്യയിലെ മോസ്കോ ലുഷ്നികി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു അന്നത്തെ മത്സരത്തിൽ 2:1 ന് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. അന്ന് തോൽവി വഴങ്ങിയ ടീമിൽ നിന്നും ഒരുപാട് വ്യത്യാസം ഇന്നത്തെ ഇംഗ്ലണ്ട് ടീമിൽ ഉണ്ട്. യുവ നിരയുടെ ഒരു ശക്തമായ സാനിധ്യം ഇന്ന് ഇംഗ്ലണ്ട് സ്ക്വാഡിൽ ഉണ്ട്.

അവസാനം കളിച്ച അഞ്ച് മത്സരത്തിലും ഇംഗ്ലീഷ് പട വിജയിച്ചിട്ടുണ്ട്. ഇതിൽ 4 വിജയത്തിലും ക്ലീൻ ഷീറ്റ് നേടിയാണ് വിജയം. അവസാന അഞ്ച് മത്സരങ്ങളിൽ ശരാശരി പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. രണ്ട് മത്സരങ്ങൾ വിജയിക്കുകയും രണ്ട് മത്സരങ്ങൾ തോൽക്കുകയും ഒരു മത്സരം സമനില ആകുകയും ചെയ്തു.

താരങ്ങളുടെ മൂല്യത്തിലും ഇംഗ്ലണ്ട് ആണ് ക്രൊയേഷ്യയേക്കാൾ മുന്നിൽ 1330 മില്യൺ യൂറോ ആണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ സ്ക്വാഡ് വാല്യു. 283 മില്യൺ യൂറോയുടെ സ്ക്വാഡ് ക്രൊയേഷ്യയുടെ വാല്യു. ഇവർ തമ്മിൽ കളിയിലെ കണക്കുകൾ എടുത്തു നോക്കിയാൽ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനാണ് മുൻതൂക്കം കാണുന്നത്. ബോൾ പൊസിഷൻ വെക്കുന്നതിൽ ഇംഗ്ലണ്ട് ക്രോയേഷ്യയേക്കാൾ മുന്നിൽ നിക്കുന്നു. അറ്റാക്കിംഗിന്റെ കാര്യത്തിലും ഷൂട്ട് എടുക്കുന്നതിലും കോർണറുകൾ നേടിയെടുക്കുന്നതിലും ഇംഗ്ലണ്ട് ക്രൊയേഷ്യയെ പിന്നിലാക്കുന്നു.

ലോകകപ്പിൽ ക്രൊയേഷ്യക്കായി എല്ലാ മത്സരങ്ങളിൽ കളിച്ച ഇവാൻ റാകിറ്റിച്ച് എന്ന ബോക്സ്‌ ടു ബോക്സ് മിഡ്ഫീൽഡറുടെ അസാന്നിധ്യം ഇന്ന് ക്രൊയേഷ്യൻ നിരയിൽ ഉണ്ട്. റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ. ചെൽസി താരം കോവസിച്ചും ഇന്റർ മിലാൻ താരം ബ്രോസോവിച്ചും മിഡ്ഫീൽഡിൽ ക്രെയേഷ്യക്ക് കരുത്ത് പകരുന്നു. ഇവാൻ പെർസിച്ചും റിബറിക്കുകമാണ് അറ്റാക്കിംഗിലെ പ്രമുഖർ. ഡൊമഗോജ് വിഡ നയിക്കുന്ന ഡിഫൻസും കരുത്തരാണ്.

യുവ നിരയാൽ സമൃദ്ധമാണ് ഇംഗ്ലണ്ട്. മാസൻ മൗണ്ട് , ജാക്ക് ഗ്രീലിഷ്, ഫിൽ ഫോഡൻ, ജാദോൺ സാഞ്ചോ എന്നീ യുവ നിരയും പരിചയ സമ്പന്നനായ ഹാരി കെയ്നും വരുമ്പോൾ അറ്റാക്കിംഗിൽ ഇംഗ്ലണ്ട് ക്രൊയേഷ്യക്കാൾ കരുത്തരാണ്. ഹാരി മഗ്വെയ്ൻ, സ്റ്റോൻസ് , വോൾക്കർ , ലൂക്ക് ഷോ എന്നിവർ അടങ്ങുന്ന ഡിഫൻസാണ് ഇംഗ്ലണ്ടിന്റേത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലെസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡാണ് ഇംഗ്ലണ്ടിന്റെ ഗോൾ വല കാക്കുന്നത്. ഇദ്ദേഹത്തെ മറികടന്ന് ഗോൾ നേടാൻ ക്രൊയേഷ്യൻ അറ്റാക്കിംഗ് നിര വിയർപ്പൊഴുക്കേണ്ടി വരും.

ഇംഗ്ലണ്ട് സാധ്യത ലൈനപ്പ്:

ജോർദാൻ പിക്ക്ഫോർഡ്, കെയ്‌ൽ വാക്കർ, ജോൺ സ്റ്റോൺസ്, ടൈറോൺ മിംഗ്സ്, ലൂക്ക് ഷാ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിംഗ്ഹാം, ഫിൽ ഫോഡൻ, മേസൺ മൗണ്ട് , ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ

ക്രൊയേഷ്യ സാധ്യത ലൈനപ്പ്:

ഡൊമിനിക് ലിവാകോവിച്ച്, സൈം വർ‌സാൽ‌കോ, ഡൊമഗോജ് വിഡ, ഡുജെ കാലെറ്റ-കാർ, ബോർണ ബാരിസി ച്ച്, ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്ച്, മാറ്റിയോ കോവാസിച്ച്, ആന്റി റെബിച്ച്, ബ്രൂണോ പെറ്റ്കോവിച്ച്, ഇവാൻ പെരിസിച്ച്.