മുൻ ലോക ചാമ്പ്യന്മാരും യുറോ കപ്പ് ജേതാക്കളുമായ സ്പെയ്ൻ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഇ യിലെ രണ്ടാമത്തെ മത്സരത്തിൽ സ്പെയ്ൻ സ്വീഡനെ നേരിടും. സ്പെനിലെ എസ്റ്റാഡിയോ ഡി ലാ കാർട്ടുജ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് മത്സരം ആരംഭിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മുൻ എഫ് സി ബാഴ്സലോണ കോച്ച് ലൂയിസ് എൻറിക്വെ ആണ് സ്പെയ്നിന്റെ ഇപ്പോഴത്തെ കോച്ച്. അദ്ദേഹത്തിന്റെ തന്നത് ശൈലിയായ 4-3-3 എന്ന ഫോർമാഷനിലാക്കും സ്പെയ്ൻ ഇറങ്ങുന്നത്. മറുവശത്ത് സ്വീഡിഷുകാരനായ ജാൻ ആഡേസനാണ് സ്വീഡന്റെ മാനേജർ. ഇദ്ദേഹത്തിന്റെ ശൈലിക്കനുസരിച്ച് 4-4-2 എന്ന ഫോർമാഷനിലാക്കും സ്വീഡൻ ഇറങ്ങുന്നത്.

യുവ നിരയാൽ സമ്പന്നരാണ് സ്പെയ്ൻ. അവരുടെ സാധ്യത ഇലവന്റെ ശരാശരി വയസ്സ് 26.2 ആണ്. സ്വീഡിഷ് നിരയുടെ ശരാശരി വയസ്സ് 30. 2 ആണ്. ഫിഫ റാംങ്കിഗിൽ സ്പെയ്ൻ ആറാം സ്ഥാനത്തും സ്വീഡൻ 18 -ാം സ്ഥാനത്തുമാണ്. ഇതിനു മുൻപ് അഞ്ച് തവണ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 3 തവണ സ്പെയ്ൻ വിജയിച്ചിരുന്നു. 2006 ലെ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിന് സ്വീഡൻ സ്പെയ്നെ തോൽപ്പിച്ചിരുന്നു. ഒരു പ്രാവിശ്യം ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില ആയി.

ഈ യൂറോയിൽ സ്പെയിൻറെ ഭാഗത്തും സ്വീഡന്റെ ഭാഗത്തും ഒരു നഷ്ടമുണ്ട്. സെർജിയോ റാമോസും സ്ലാറ്റൻ ഇബ്രാഹിമോവിച്ചുമാണ് ആ നഷ്ടങ്ങൾ. ഇരു താരങ്ങൾക്കും പരിക്ക് കാരണം ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. റാമോസ് സ്പെയ്ൻ നാഷണൽ ടീമിൽ കളിച്ച് തുടങ്ങിയത് മുതൽ താരം ടീമിൽ ഇല്ലാത്ത ആദ്യത്തെ ടൂർണമെന്റാണ് ഈ പ്രാവിശ്യത്തെ യൂറോ കപ്പ്.

സ്പെയ്ൻ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവും രണ്ട് സമനിലയും സ്വന്തമാക്കിയിട്ടുണ്ട്. മറുവശത്ത് സ്വീഡൻ ഇതിനെക്കാൾ മികച്ച ഫോമിലാണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിക്കാൻ സ്വീഡന് സാധിച്ചു.

സ്പെയ്ൻ സ്ക്വാഡ് മൂല്യം 915 മില്യൺ യൂറോ ആണ്. സ്വീഡൻന്റേത് 205 മില്യൺ യൂറോയും. മത്സരത്തിലെ കണക്കുകൾ നോക്കുകയാണെങ്കിൽ എല്ലാ മേഖലയിലും ലൂയിസ് എൻറിക്വെയുടെ ടീം മുന്നിൽ നിൽക്കുന്നു. ബോൾ കൈവശം വെക്കാനും ഏറ്റവും കൂടുതൽ അറ്റാക്കും ഏറ്റവും കൂടുതൽ ഷോട്ടും കോർണറുകൾ കൂടുതൽ നേടാനും സാധ്യത സ്പെയ്നാണ്.

സ്പെയ്‌നിന്റെ അറ്റാക്കിംഗിനെ പറ്റി പറയുകയാണെങ്കിൽ ഇപ്പോഴത്തെ ഫോം അനുസരിച്ച് നോക്കുമ്പോൾ വിയ്യാറയലിനെ യൂറോപാ ലീഗ് നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജെറാഡ് മൊറേനോ ആണ് അറ്റാക്കിംഗിന്റെ കുന്തമുന. മൊറോനോടൊപ്പം യുവന്റസ് താരം മൊറാട്ടയും മാഞ്ചസ്റ്റർ സിറ്റി യുവ താരം ഫെറാൻ ടോറസും വരുന്നു. റോഡ്രിയും പെഡ്രിയും മാർകോസ് ലോറന്റെയും അടങ്ങുന്ന മിഡ്ഫീൽഡ് ശക്തമാണ്. ഡിഫൻസിൽ ലംപോർട, ജോർഡി ആൽബ,അസ്പിലിക്കുറ്റ എന്നിവരാണ് പ്രധാന താരങ്ങൾ.

റയൽ സോസിഡന്റിന്റെ ഇസക്കും ജർമ്മർ ക്ലബ്ബ് ആർ‌ബി ലീപ്സിഗ് വിംഗർ എമിൽ ഫോർസ്ബേഗുമാണ് സ്വീഡന്റെ അക്രമണം നയിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വിക്ടർ ലിൻഡെലോഫ് നയിക്കുന്ന ഡിഫൻസും ശക്തമാണ്.

സ്പെയ്ൻ സാധ്യത ലൈനപ്പ്:

ഉനായ് സിമോൺ,അസ്പിലിക്കുറ്റ, ലാപോർട്ട്, പോ ടോറസ്, ആൽ‌ബ,ലോറൻറ്, റോഡ്രി, പെഡ്രി,ജെറാർഡ് മോറെനോ, മൊറാട, ഫെറാൻ ടോറസ്.

സ്വീഡൻ സാധ്യത ലൈനപ്പ്:

ഓൾസൻ,ലുസ്റ്റിഗ്, ലിൻഡെലോഫ്, ഡാനിയൽ‌സൺ, അഗസ്റ്റിൻ‌സൺ, ലാർസൺ, എക്ഡാൽ, ഓൾസൺ, ഫോർ‌സ്ബർഗ് , ഇസക്, ബെർഗ്