ഗ്രൂപ്പ് ഇ യിൽ ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ സ്പെയ്ൻ പോളണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് സ്പെയ്നിലെ എസ്റ്റാഡിയോ ഡി ലാ കാർട്ടുജ സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

നിലവിൽ ഏറ്റവും കൂടുതൽ യൂറോ കപ്പ് നേടിയ ടീമിലൊന്നാണ് സ്പെയിൻ. ജർമ്മനിയാണ് മറ്റൊരു രാജ്യം. ഇരു ടീമും മൂന്ന് തവണയാണ് യൂറോ കപ്പ് കിരീടം ഉയർത്തിയത്. യുവ നിരയാണ് സ്പെയ്നിന്റെ കരുത്ത്. യുവ നിര കൂടാതെ പരിചയസമ്പന്നരായ പ്ലെയേസും കൂടി വരുമ്പോൾ സ്പെയ്‌ന്റെ ശക്തി വർധിക്കുന്നു. പോളണ്ട് ടീമിൽ റോബേർട്ട് ലെവൻഡോസ്കി ആണ് പ്രധാന താരം. താരം മികച്ച പ്രകടനമാണ് ഈ സീസണിൽ ബയേണിന് വേണ്ടി കാഴ്ച വെച്ചത്. സ്ലോവാക്കിയയോടുള്ള പോളണ്ടിന്റെ മത്സരത്തിൽ ലവന്റോസ്കി ശരാശരി പ്രകടനമാണ് കാഴ്ച വെച്ചത്.

ഈ രാജ്യങ്ങൾ തമ്മിൽ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങൾ സ്പെയ്ൻ വിജയിക്കുകയും ഒരു മത്സരം സമനിലയിലും ആയി. സ്പെയിൻ പോളണ്ടിനെതിരെ മികച്ച ഫോമിലാണ് ഇതിന് മുൻപ് കളിച്ചെതെന്ന് ഈ സ്റ്റാറ്റിക്സ് നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. ഫിഫ റാംങ്കിഗിൽ സ്പെയ്ൻ ആറാം സ്ഥാനത്തും പോളണ്ട് 21-ാം സ്ഥാനത്തുമാണ്.

സ്പെയ്ൻ ആദ്യത്തെ മത്സരത്തിൽ സ്വീഡനോട് ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് സ്പെയിൻ കാഴ്ച വെച്ചത്. ഫനിഷിങിലെ പോരായ്മയാണ് സ്പെയ്ന് തിരിച്ചടിയായത്. 85% മാണ് മത്സരത്തിൽ സ്പെയിനിന്റെ ബോൾ പൊസിഷൻ. അഞ്ച് മികച്ച അവസരങ്ങൾ ഉണ്ടായിട്ടും അതെല്ലാം സ്പെയിൻ താരങ്ങൾ നഷ്ടപ്പെടുത്തി. സ്പെയിൻ സ്ട്രൈക്കർ അൽവാരോ മൊറാട്ടയ്ക്ക് മികച്ച അവസരം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ മത്സരത്തിന് ശേഷം താരം ഏറ്റുവാങ്ങി.

മറുവശത്ത് പോളണ്ട് ആദ്യ മത്സരത്തിൽ സ്ലോവാക്കിയക്കെതിരെ 2:1 ന് തോൽവിയാണ് വഴങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ജയിക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. പോളണ്ട് 17 ഷോട്ടുകളാണ് സ്ലോവാക്കിയക്കെതിരെ ഉതിർത്തത്. പക്ഷെ ഓൺ ടാർഗെറ്റ് ഷോട്ടുകൾ വന്നില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പോളണ്ട് ഗോളി വോജ്‌സീക്ക് സസ്‌കോസ്നി ഓൺ ഗോൾ വഴങ്ങിയത് പോളണ്ടിന് തിരിച്ചടിയായി. പോളണ്ടിന്റെ ഏക ഗോൾ നേടിയത് കരോൾ ലിനെറ്റിയായിരുന്നു.

യൂറോ കപ്പ് ഗ്രൂപ്പ് ഇ യിൽ ഒരു മത്സരം കളിച്ച സ്പെയ്ൻ ഒരു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഉള്ളത്. പോളണ്ട് നാലാം സ്ഥാനത്തുമാണ് ഉള്ളത്. രണ്ടു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. കോവിഡ് മാറി ടീമിലേക്ക് തിരിച്ചെത്തിയ സെർജിയോ ബുസ്ക്വറ്റ്സ് സ്പെയിന് കരുത്ത് പകരുന്നു. സ്റ്റോവാക്കിയക്കെതിരെ ഗ്രെഗോർസ് ക്രിചോവിയാക്ക് റെഡ് കാർഡ് വഴങ്ങിയതിനാൽ താരം ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.

സ്പെയിൻ സാധ്യത ഇലവൻ :

ഉനെ സിമോൺ, അസ്പിലിക്കുറ്റ, എറിക്ക് ലാപോർട്ട്, പൗൾ ടോറസ്, ജോർഡി ആൽ‌ബ, മാർക്കോസ് ലോറന്റെ, റോഡ്രി, പെഡ്രി, ജെറാർഡ് മോറെനോ, അൽവാരോ മൊറാട്ട, ഓൾമോ.

പോളണ്ട് സാധ്യത ഇലവൻ :

വോജ്‌സീക്ക് സസ്‌കോസ്നി, ബെറെസിയാസ്കി, ഗ്ലിക്, ബെഡ്നാരെക്, ജോവിയക്,ജാക്കുബ് മോഡേൺ, ലിനെറ്റി, റൈബസ്, മാറ്റൂസ് ക്ലിച്ച്, പിയോട്ടർ സിയാലിയസ്കി, റോബേർട് ലെവൻഡോസ്കി.