യൂറോ കപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ സ്പെയ്ൻ ഇറ്റലിയെ നേരിടും. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 ന് മത്സരം ആരംഭിക്കും.

ഇതിനു മുൻപ് ഈ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് 2017 ൽ നടന്ന വേൾഡ് കപ്പ് ക്വാളിഫൈ മത്സരത്തിലായിരുന്നു. അന്നത്തെ മത്സരത്തിൽ സ്പെയിൻ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചിരുന്നു. ഇതുവരെ 34 മത്സരങ്ങൾ ഇവർ ഏറ്റുമുട്ടി. അതിൽ 12 കളികളിൽ സ്പെയിനും 9 കളികളിൽ ഇറ്റലിയും വിജയിയിച്ചു. 13 മത്സരങ്ങൾ സമനിലയിൽ ആയി.

തോൽവിയറിയാതെയാണ് ഇരു ടീമും ഈ യൂറോ കപ്പിൽ സെമി ഫൈനൽ വരെ എത്തിയത്. എന്നാൽ ഇറ്റലി കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു. സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനോടും സ്വീഡനോടും സമനില വഴങ്ങിയിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഫിഫ റാംങ്കിങിൽ സ്പെയിൻ ആറാം സ്ഥാനത്തും ഇറ്റലി 7-ാം സ്ഥാനത്തുമാണ്. ക്വാട്ടർ ഫൈനലിൽ ശക്തരായ ബെൽജിയത്തെ തോൽപ്പിച്ചാണ് ഇറ്റലിയുടെ വരവ്. മത്സരത്തിൽ നിക്കോളോ ബരേലയുടെയും ലൊരെൻസോ ഇഗ്സിനെയുടെയും മികവിൽ ഇറ്റലി 2:1 ന് ബെൽജിയത്തെ തോൽപ്പിച്ചു. ബെൽജിയത്തിന്റെ ഏക ഗോൾ നേടിയത് ലുക്കാകു ആയിരുന്നു.

സ്പെയിൻ സ്വിറ്റ്സർലന്റിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് സെമി ഫൈനലിൽ എത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ജോർഡി ആൽബയുടെ ഷോട്ട് ഡെനിസ് സക്കറിയയുടെ കാലിൽ തട്ടി ഓൺ ഗോളിൽ സ്പെയിൻ മുന്നിൽ എത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ 68-ാം മിനുട്ടിൽ ഷക്കീറിയുടെ ഗോളിൽ സ്വിറ്റ്സർലന്റ് സമനില പിടിച്ചു. പെനാൽറ്റി ഷൂട് ഔട്ടിൽ 3:1 നാണ് സ്പെയ്ൻ സ്വിറ്റ്സർലന്റിനെ തോൽപ്പിച്ചത്.

രണ്ട് ഗോളുകൾ നേടിയ ലൊരെൻസോ ഇഗ്സിനെ, മാന്യുയൽ ലോക്കറ്റിലി, മാറ്റിയോ പെസീനെ, സിറോ ഇമോബലി എന്നീ താരങ്ങളാണ് ഇറ്റലിയിലുടെ ടോപ് സ്കോറർന്മാർ. അസൂറി പടയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് മാർക്കോ വരാറ്റിയും നിക്കോളോ ബരേല്ലയുമാണ്.

സ്പെയിൻ ടീമിൽ 2 ഗോൾ സ്കോർ ചെയ്ത പാബ്ലോ സരാബിയ, ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട എന്നീ താരങ്ങളാണ് ടോപ് സ്കോറർന്മാർ. ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് ഡാനി ഓൾമോയും ജെറാഡ് മൊറേനോയുമാണ്. മത്സരത്തിലെ കണക്കുകൾ നോക്കുകയാണെങ്കിൽ സ്പെയിൻ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് സ്കോർ ചെയ്തത്. അഞ്ച് ഗോളുകൾ വഴങ്ങി. അഞ്ച് മത്സരങ്ങളിൽ നിന്ന് 2 മത്സരങ്ങളിൽ സ്പെയിന് ക്ലീൻ ഷീറ്റ് ലഭിച്ചു.

ഇറ്റലി അഞ്ച് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് സ്കോർ ചെയ്ത്. ഇതിൽ 2 ഗോളുകൾ വഴങ്ങി. അഞ്ച് കളികളിൽ നിന്ന് മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ലഭിച്ചു. സ്പെയിൻ കോച്ചായ ലൂയിസ് എൻറിക്വെയും ഇറ്റലി കോച്ചായ റൊബർട്ടോ മാൻസിനിയും 4-3-3 എന്ന ഫോർമാഷനിലാണ് ടീമിനെ ഇറക്കുക.

ഇറ്റലി സാധ്യത ഇലവൻ

ഡോണറുമ്മ, ജിയോവാനി ഡി ലോറെൻസോ, ബോണൂസി, ചിയേലിനി, എമേഴ്‌സൺ, ബറെല്ല, ജോർ‌ജിൻ‌ഹോ, മാർക്കോ വെരാട്ടി, ഫെഡറിക്കോ ചീസ, ഇമ്മൊബൈൽ, ഇൻ‌സൈൻ.

സ്പെയിൻ സാധ്യത ഇലവൻ

സിമോൺ, ലോറന്റെ, പൗൾ ടോറസ്, ലാപോർട്ട്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്കറ്റ്സ്, കോക്ക്, പെഡ്രി, ജെറാഡ് മൊറേനോ, അൽവാരോ മൊറാറ്റ, ഡാനി ഓൾമോ.