യൂറോ 2020 യിലെ മരണ ഗ്രൂപ്പായ എഫ് ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9:30 ന് ഹംഗറിയുടെ സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

യൂറോ കപ്പിൽ എക്കാലെത്തെയും മികച്ച ഒരു ടീമുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ വരുന്നത്. ഇതിലും മികച്ച ഒരു സ്ക്വാഡ് പോർച്ചുഗലിന് ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മികച്ച യുവ നിരയോടൊപ്പം റൊണാൾഡോയും വരുമ്പോൾ യൂറോ കപ്പിലെ ഏത് ടീമും ഒന്ന് ഭയക്കണം. ഒരു പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാനത്തെ യൂറോ കപ്പായിരിക്കാൻ സാധ്യതയുണ്ട്.

പോർച്ചുഗൽ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിലും അപരാജിതരാണ്. മൂന്ന് വിജയവും രണ്ട് സമനിലയുമാണ് പോർച്ചുഗൽ അവസാന അഞ്ച് കളികളിൽ നേടിയത്. മറുവശത്ത് ഹംഗറിയും ഇതേ ഫോമിലാണ്. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ മൂന്ന് വിജയവും രണ്ട് സമനിലയുമാണ് നേടിയത്.

ഫിഫ റാംങ്കിഗിൽ പോർച്ചുഗൽ 5-ാം സ്ഥാനത്തും ഹംഗറി 37-ാം സ്ഥാനത്തുമാണ്. ഇവർ തമ്മിൽ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങൾ പോർച്ചുഗൽ വിജയിക്കുകയും ഒരു മത്സരം സമനിലയാകുകയും ചെയ്തു.

Image Credits | FB

2016 ഫ്രാൻസ് യൂറോ കപ്പിലും ഗ്രൂപ്പ് എഫിൽ തന്നെയായിരുന്നു ഹംഗറിയും പോർച്ചുഗലും. ഇപ്പോൾ ഇവർ യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ വീണ്ടും വരികയാണ്. അന്ന് ഗ്രൂപ്പ് എഫിൽ ഹംഗറിയും പോർച്ചുഗലിനെയും കൂടാതെ ഗ്രൂപ്പിൽ ഉണ്ടായിരുന്നത് ഐസ്‌ലന്റും ഓസ്ട്രിയയുമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഹംഗറിയും പോർച്ചുഗലും മൂന്ന് വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. ഈ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളും ഒരു അസിസ്റ്റും നാനി ഒരു ഗോളും നേടിയിരുന്നു. മറുവശത്ത് ഹംഗറിക്ക് വേണ്ടി സോൾട്ടൻ ജെറ ഒരു ഗോളും ബാലസ് ഡിസുഡ്‌സക്ക് രണ്ട് ഗോളും നേടി. 2016 ൽ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായിരുന്നു ഹംഗറി. അന്ന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തോൽപ്പിച്ച് കിരീടം ഉയർത്തിയത്.

അന്നത്തെ പോർച്ചുഗൽ അല്ല ഇന്ന്. 2016 ൽ ഹംഗറി കാണിച്ച മികവാർന്ന പെർഫോർമെൻസ് ഈ പ്രാവശ്യം നടത്താൻ സാധിക്കുമോ എന്ന് കണ്ടറിയേണ്ടി വരും. പോർച്ചുഗലിന്റെ കരുത്ത് അവരുടെ ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. റൊണാൾഡോയെ കൂടാതെ ബ്രൂണോ ഫെർണാൻഡസ് , ബെർനാഡോ സിൽവ , റൂബൻ നവസ് , ഫെലിക്സ് , ജോട്ട എന്നീ മികച്ച യുവനിരയുടെ സാനിധ്യം 2016 ലെ പോർച്ചുഗലിനെക്കാൾ കരുത്ത് പകരുന്നു. പെപെ, സെമെഡോ, റൂബൻ ഡിയാസ് എന്നീ പ്ലെയേസിന്റെ സാന്നിധ്യം ഡിഫൻസിൽ പോർച്ചുഗലിന് കരുത്ത് പകരുന്നു. അവസാന നിമിഷം കോവിഡ് – 19 കാരണം ജോവോ കാൻസലോ ടീമിൽ നിന്നും പുറത്തായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ റൈറ്റ് ബാക്കായ കാൻസലോയുടെ അഭാവം പോർച്ചുഗലിന് തിരിച്ചടിയാണ്.

പോർച്ചുഗൽ സാധ്യത ലൈനപ്പ്:

റൂയി പട്രീഷ്യോ, റാഫേൽ ഗ്വെറോ, പെപെ, റൂബൻ ഡിയാസ്, നൽ‌സൺ സെമെഡോ, വില്യം കാർ‌വാൾ‌ഹോ, ഡാനിലോ പെരേര, ബ്രൂണോ ഫെർണാൻഡസ്, ഡിയോഗോ ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ

ഹംഗറി സാധ്യത ലൈനപ്പ് :

പീറ്റർ ഗുലാസി, ആറ്റില ഫിയോള, വില്ലി ഓർബൻ, ആറ്റില സലായ്, ജെർഗോ ലോവ്രെൻസിക്സ്, ലാസ്ലോ ക്ലീൻഹെയ്‌സ്‌ലർ, ആദം നാഗി, ആൻഡ്രാസ് ഷാഫെർ, ഫിലിപ്പ് ഹോളണ്ടർ, റോളണ്ട് സല്ലായ്, ആദം സലായ്.